Webdunia - Bharat's app for daily news and videos

Install App

Jai Ganesh Movie Review: ദുര്‍ബലമായ തിരക്കഥ, പ്രേക്ഷകരെ ഹരം കൊള്ളിക്കാന്‍ മറന്നു പോയ 'സൂപ്പര്‍ ഹീറോ'; തണുപ്പന്‍ പ്രതികരണങ്ങളുമായി ജയ് ഗണേഷ്

കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത രഞ്ജിത് ശങ്കര്‍ സമീപകാലത്ത് പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്

രേണുക വേണു
വെള്ളി, 12 ഏപ്രില്‍ 2024 (11:36 IST)
Jai Ganesh

Jai Ganesh Movie Review: വര്‍ഷങ്ങള്‍ക്കു ശേഷം, ആവേശം എന്നിവയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് ഇന്നലെയാണ് റിലീസ് ചെയ്തത്. പ്രേക്ഷകരില്‍ ഏതെങ്കിലും തരത്തിലുള്ള വൈകാരിക അടുപ്പം തോന്നിപ്പിക്കുന്നതില്‍ 'ജയ് ഗണേഷ്' പരാജയപ്പെട്ടെന്നാണ് ലെന്‍സ് മാന്‍ റിവ്യുവില്‍ പറയുന്നത്. അലസമായ തിരക്കഥയാണ് സിനിമയെ മോശമാക്കിയതെന്നാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 
 
കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത രഞ്ജിത് ശങ്കര്‍ സമീപകാലത്ത് പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് ജയ് ഗണേഷ്. കാമ്പില്ലാത്ത തിരക്കഥയും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ സാധിക്കാത്ത മേക്കിങ്ങും ജയ് ഗണേഷിനെ വിരസമാക്കുന്നതായി ആദ്യ ഷോയ്ക്കു ശേഷം നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. 
 
ബോക്‌സ്ഓഫീസിലും ജയ് ഗണേഷ് കാര്യമായ മുന്നേറ്റം ഉണ്ടാക്കുന്നില്ല. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് ബുക്ക് മൈ ഷോയില്‍ ജയ് ഗണേഷിന്റേതായി വിറ്റു പോയിരിക്കുന്നത്. ആദ്യദിനം കേരളത്തില്‍ നിന്ന് 50 ലക്ഷം രൂപയിലധികമാണ് ജയ് ഗണേഷ് കളക്ട് ചെയ്തിരിക്കുന്നത്. ആദ്യദിനത്തിലെ തണുപ്പന്‍ പ്രതികരണവും ഒപ്പം റിലീസ് ചെയ്ത സിനിമകള്‍ക്ക് ലഭിക്കുന്ന ഗംഭീര അഭിപ്രായങ്ങളും ജയ് ഗണേഷിന് വരും ദിവസങ്ങളില്‍ തിരിച്ചടിയാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments