Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോളിവുഡിന് ഇതെന്തുപറ്റി ?മൂന്നും ഗംഭീരം! ആദ്യം കാണേണ്ട സിനിമ തിരഞ്ഞെടുക്കാം

What's up with Mollywood? All three are great! Let's choose the movie to watch first Vishu 2024 Avesham Varshangalkku Shesham and Jai Ganesh

കെ ആര്‍ അനൂപ്

, വ്യാഴം, 11 ഏപ്രില്‍ 2024 (14:37 IST)
മോളിവുഡിന് ഇതെന്തുപറ്റി ? എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ സന്തോഷം കൊണ്ട് ചോദിക്കുന്നത്. വിഷു റിലീസായി പുറത്തിറങ്ങിയ മൂന്ന് സിനിമകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതോടെ ഏത് സിനിമ ആദ്യം കാണണമെന്ന് കണ്‍ഫ്യൂഷനിലായി പ്രേക്ഷകര്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം, ഫഹദ് ഫാസിലിന്റെ ആവേശം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് മൂന്ന് ചിത്രങ്ങള്‍ക്കും നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
 
നല്ലൊരു വിനീത് ശ്രീനിവാസന്‍ സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വര്‍ഷങ്ങള്‍ക്കുശേഷം ആദ്യം കാണാം.പക്കാ ഫീല്‍ ഗുഡ് ഫാമിലി മൂവി.നിവിനും അജുവും ഷാനും ബേസിലുമൊക്കെ നിങ്ങളെ ചിരിപ്പിക്കും. നിവിന്‍ പോളിയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. രണ്ടു മണിക്കൂറും 46 മിനിട്ടും എല്ലാം മറന്ന് ആസ്വദിക്കാവുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്കുശേഷം
 
ഉണ്ണി മുകുന്ദന്റെ മികച്ച ത്രില്ലറാണ് ജയ് ഗണേഷ്. ആദ്യ പകുതിക്ക് ശേഷം പ്രേക്ഷകര്‍ക്ക് ഗംഭീര ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്നു. ഇനി എന്താണ് നടക്കാന്‍ പോകുന്നത് എന്ന് അറിയുവാനുള്ള ജിജ്ഞാസ കാഴ്ചക്കാര്‍ക്കുള്ളില്‍ നിറയ്ക്കും. ത്രില്ലര്‍ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ആദ്യം ജയ് ഗണേഷ് കാണാം.
 
 
രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍,മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആവേശം തിയേറ്ററുകളില്‍ കത്തിക്കയറുമെന്ന് ഉറപ്പ്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എന്റ്‌റര്‍റ്റേനര്‍ സിനിമകള്‍ ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്കും ടിക്കറ്റ് എടുത്ത് കയറാം. രണ്ടുമണിക്കൂര്‍ 30 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് സിനിമ പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.രംഗന്‍ എന്ന ഫഹദ് കഥാപാത്രം തിയറ്ററുകളില്‍ ആവേശമായി മാറിക്കഴിഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ പ്രിയ സഹോദരന്‍': ഗാന്ധിമതി ബാലനെ ഓര്‍മിച്ച് മോഹന്‍ലാല്‍