Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷുക്കാലവും തൂക്കി മോളിവുഡ്! ഓപ്പണിംഗില്‍ ഒന്നാമന്‍ ആര്? കളക്ഷന്‍ റിപ്പോര്‍ട്ട്

Aavesham jai ganesh movie varshangalkku shesham

കെ ആര്‍ അനൂപ്

, വെള്ളി, 12 ഏപ്രില്‍ 2024 (09:15 IST)
Aavesham jai ganesh movie varshangalkku shesham
വിഷുകാലവും മോളിവുഡ് സിനിമകള്‍ കൊണ്ടുപോകും. വന്‍ പ്രതികരണങ്ങളോടെ റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളാണ് നിലവില്‍ തീയറ്ററുകളില്‍ ഉള്ളത്. ബോക്‌സ് ഓഫീസില്‍ പുതു റെക്കോര്‍ഡുകളുടെ പിറവിക്ക് സാക്ഷിയാവാന്‍ മലയാളികള്‍ റെഡിയാണ്. ഫഹദിന്റെ ആവേശവും വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ തുക ആദ്യം തന്നെ കണ്ടെത്തി.
 
ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം ജിത്തു മാധവന്‍ ആണ് സംവിധാനം ചെയ്തത്. ഫഹദ് ഷോയാണ് സിനിമയില്‍ ഉടനീളം.ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു. ഇന്ത്യയില്‍ നിന്ന് ചിത്രം റിലീസ് ദിവസം 3.26 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
  മലയാളം സിനിമയിലെ യുവതാരങ്ങള്‍ അണിനിരന്ന വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.പ്രണവ് മോഹന്‍ലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് തുടങ്ങിയ താരനിര അണിനിരന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് 2.47 കോടിയാണ് ചിത്രം നേടിയതെന്ന് കണക്കുകളാണ് ആദ്യം പുറത്തുവരുന്നത്.
 
2024 ന്റെ തുടക്കം മുതല്‍ മലയാള സിനിമയ്ക്ക് നല്ല കാലമാണ്.പെരുന്നാള്‍ വിഷു റിലീസായി എത്തിയ ചിത്രങ്ങളും വമ്പന്‍ വിജയമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കേരളത്തിന് പുറത്തും ശ്രദ്ധിക്കപ്പെട്ടാല്‍ വന്‍ കളക്ഷന്‍ നേടാനാകും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Trailer:സുരേശന്റെയും സുമലതയുടെയും പ്രണയകഥ! ചിരി വിരുന്നൊരുക്കി 'ഹൃദയഹാരിയായ പ്രണയകഥ'ട്രെയിലര്‍