Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർപ്രൈസ് കിടുക്കി; മുത്തുവേൽ പാണ്ഡ്യൻ ഈസ് ബാക്ക്, ജയിലർ 2 ഉടൻ, ടീസർ പുറത്ത്

സർപ്രൈസ് കിടുക്കി; മുത്തുവേൽ പാണ്ഡ്യൻ ഈസ് ബാക്ക്, ജയിലർ 2 ഉടൻ, ടീസർ പുറത്ത്

നിഹാരിക കെ.എസ്

, ബുധന്‍, 15 ജനുവരി 2025 (10:35 IST)
രജനികാന്ത് ആരാധകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു 2023 ല്‍ പുറത്തിറങ്ങിയ ജയിലര്‍. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനവും.
 
ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് പ്രഖ്യാപനം. നിമിഷ നേരം കൊണ്ടാണ് ജയിലർ 2 ടീസർ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രജനികാന്തിനൊപ്പം നെൽസൺ, അനിരുദ്ധ് എന്നിവരെയും ടീസറിൽ കാണാം. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
 
ജയിലർ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിങ് കഴിഞ്ഞാലുടൻ താരം ജയിലർ 2 വിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. വിനായകൻ ആയിരുന്നു ജയിലർ 2 വിലെ വില്ലൻ. മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിനക്ക് വേലക്കാരിയുടെ റോളല്ലേ നിലത്തിരുന്നാൽ മതി'; പുതുമുഖമായതിനാൽ സെറ്റിൽ ബുള്ളിയിങ് നേരിട്ടുവെന്ന് അർച്ചന കവി