Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asif Ali: ബോക്‌സ്ഓഫീസ് കണക്കുകള്‍ പറഞ്ഞ് ട്രോളിയവരൊക്കെ എവിടെ? ഇത് ആസിഫിന്റെ 'പ്രതികാരം'

ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' മികച്ച കളക്ഷനുമായി മുന്നേറുകയാണ്

Asif Ali

രേണുക വേണു

, തിങ്കള്‍, 13 ജനുവരി 2025 (19:58 IST)
Asif Ali: കഴിഞ്ഞ വര്‍ഷം പകുതി വരെ ആസിഫ് അലി നേരിട്ടിരുന്ന ഏറ്റവും വലിയ പരിഹാസം ബോക്‌സ്ഓഫീസ് കണക്കുകളുടെ പേരിലാണ്. സ്വന്തമായി ഒരു 50 കോടി പടം പോലും ഇല്ലാത്ത താരം എന്നാണ് പലരും ആസിഫിനെ വിമര്‍ശിച്ചിരുന്നത്. ഇപ്പോള്‍ ഇതാ തുടര്‍ച്ചയായ ഹിറ്റുകളിലൂടെ ഹേറ്റേഴ്‌സിനെ പോലും ഞെട്ടിക്കുകയാണ് താരം. 
 
ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' മികച്ച കളക്ഷനുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ കൊണ്ട് വേള്‍ഡ് വൈഡായി 28.3 കോടിയാണ് രേഖാചിത്രം കളക്ട് ചെയ്തത്. ആദ്യ വീക്കെന്‍ഡില്‍ ഒരു ആസിഫ് അലി ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്. നേരത്തെ 'കിഷ്‌കിന്ധാ കാണ്ഡം' ആയിരുന്നു മുന്നില്‍. ഈ നിലയ്ക്കു പോകുകയാണെങ്കില്‍ രണ്ടാം വീക്കെന്‍ഡ് കഴിയുമ്പോള്‍ രേഖാചിത്രം 50 കോടി ക്ലബില്‍ കയറുമെന്ന് ഉറപ്പാണ്. മൗത്ത് പബ്ലിസിറ്റിയിലൂടെ ഫാമിലി ഓഡിയന്‍സ് തിയറ്ററുകളില്‍ എത്തിയതാണ് രേഖാചിത്രത്തിന്റെ വലിയ വിജയത്തിനു കാരണം. 
 
ജിസ് ജോയ് ചിത്രം തലവനില്‍ നിന്ന് തുടങ്ങിയതാണ് ആസിഫിന്റെ തിരിച്ചുവരവ്. തലവന്‍ ബോക്‌സ്ഓഫീസില്‍ വിജയമായിരുന്നു. അതിനു പിന്നാലെ കിഷ്‌കിന്ധാ കാണ്ഡം 2024 ലെ തന്നെ വലിയ വിജയങ്ങളില്‍ ഒന്നായി. ഏകദേശം 80 കോടിക്കു അടുത്താണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍. രേഖാചിത്രം കിഷ്‌കിന്ധാ കാണ്ഡത്തെ മറികടക്കുമോ എന്നാണ് ആസിഫ് അലിയുടെ ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി എന്നെ 'ജയം രവി' എന്ന് വിളിക്കേണ്ട; പേര് മാറ്റി നടൻ