Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപിയുടെ 'ഹൈവേ 2' ഉപേക്ഷിച്ചോ ?'ജോണി വാക്കര്‍ 2'നോട് മമ്മൂട്ടിക്കും ദുല്‍ഖറിനും താല്പര്യമില്ല, സംവിധായകന്‍ ജയരാജിന് പറയാനുള്ളത്

Suresh Gopi highway2 Johnnie Walker to Mammootty dulquar Salman jairaj jairaj new films

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഡിസം‌ബര്‍ 2023 (09:11 IST)
സംവിധായകന്‍ ജയരാജും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും 1995ല്‍ പുറത്തിറങ്ങിയ 'ഹൈവേ'യുടെ രണ്ടാം ഭാഗത്തിനായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്. 'ഹൈവേ 2' എന്നാണ് തുടര്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ 254-ാമത്തെ പ്രൊജക്റ്റ് കൂടിയായാണ് ഇതെന്നാണ് അന്ന് പറഞ്ഞത്. കാസ്റ്റിംഗ് കോള്‍ പോലും നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് വന്നിരുന്നു. എന്നാല്‍ സിനിമയ്ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ജയരാജ്. ഒപ്പം ജോണിവാക്കര്‍ രണ്ടാം ഭാഗത്തെക്കുറിച്ചും സംവിധായകന്‍ പറയുകയാണ്.
 
'ഹൈവേ 2 ചെയ്യാന്‍വേണ്ടി എല്ലാം ഒരുക്കിവന്നു. കാസ്റ്റിംഗ് കോള്‍ പോലും ചെയ്തിരുന്നു. പക്ഷേ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ചു. ജോണി വാക്കര്‍ 2 ചെയ്യാന്‍വേണ്ടി മമ്മൂക്കയോടും പറഞ്ഞു, ദുല്‍ഖറിനോടും പറഞ്ഞു. അതിന്റെ കഥയൊക്കെ റെഡിയാണ്, സെറ്റ് ആണ്. അത് ഷുവര്‍ ഹിറ്റും ആയിരിക്കുമെന്ന് നമുക്ക് അറിയാം. കാരണം ആ തരത്തിലാണ് അതിനെ പ്ലേസ് ചെയ്തിരിക്കുന്നത്. പക്ഷേ അവര്‍ക്ക് രണ്ടാള്‍ക്കും അത്ര താല്‍പര്യമില്ല. അതുകൊണ്ട് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഉപേക്ഷിച്ചിട്ടില്ല';- ജയരാജ് പറഞ്ഞു.
 
1992ല്‍ മമ്മൂട്ടി,രഞ്ജിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ജോണി വാക്കര്‍. മമ്മൂട്ടിയുടെ ജോണി വര്‍ഗീസ് എന്ന കഥാപാത്രം ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ട്. ഇതിന് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ അതിഥി വേഷം ജയറാമിന് ഭാഗ്യമാകുമോ? ഓസ്ലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു