Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണത്തിന് ഒരുങ്ങി ജയറാമിന്റെ കുടുംബം ? മാളവികയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് പാര്‍വതിയും കാളിദാസും

Kalidas Jayaram Parvathi Jayaram Jayaram Jayaram family Jayaram family wedding Jairam family marriage malathika Jayaram love story malvika Jayaram wedding Malavika Jayaram husband Malavika Jayaram

കെ ആര്‍ അനൂപ്

, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (12:51 IST)
ജയറാമിന്റെ മകള്‍ മാളവിക ജയറാം പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. മാളവിക തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇതിന് ആധാരം. നേരത്തെ കൈകള്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് താരപത്രി പങ്കുവെച്ചതെങ്കില്‍ ഇപ്പോള്‍ ഒരു യുവാവിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന മാളവികയെയാണ് കാണാനായിരിക്കുന്നത്. ഇതേ ചിത്രങ്ങള്‍ അമ്മ പാര്‍വതിയും പങ്കിട്ടിട്ടുണ്ട്. താരകുടുംബത്തില്‍ ഉടനെ ഒരു വിവാഹമുണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
നിലവില്‍ ജയറാമും കുടുംബവും വിദേശ രാജ്യത്ത് അവധി ആഘോഷിക്കുകയാണ്. കാളിദാസിന്റെ ഗേള്‍ഫ്രണ്ടായ തരിണിയും ഒപ്പം ഉണ്ട്.പ്രണയവാര്‍ത്തകള്‍ക്കു ചൂടുകൂട്ടി 'അളിയാ' എന്നാണ് കാളിദാസിന്റെ ചിത്രത്തിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്.കാളിദാസിന്റെ പ്രണയിനി തരിണിയും ഹൃദയത്തിന്റെ സ്‌മൈലികള്‍ കൊണ്ട് കമന്റ് ഇട്ടിട്ടുണ്ട്.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം ആര്‍ഡിഎക്‌സ് വിജയം ആഘോഷിച്ച് ഷെയ്ന്‍ നിഗം, വീഡിയോ