Select Your Language

Notifications

webdunia
webdunia
webdunia
webdunia

'21ഗ്രാംസ്' ടീമിനൊപ്പം വീണ്ടും അനൂപ് മേനോന്‍, വരുന്നത് ഹ്യൂമര്‍ ത്രില്ലര്‍

humor thriller genre Actor Anoop Menon 21 Grams movie Dileesh Pothan Dhyan Sreenivasan

കെ ആര്‍ അനൂപ്

, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (11:01 IST)
അനൂപ് മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബ്രോ കോഡ്.'21ഗ്രാംസ്'എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍ ചിത്രം സംവിധാനം ചെയ്യുന്നത് ബിബിന്‍ കൃഷ്ണ തന്നെയാണ്.അനൂപ് മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ബിബിന്‍ കൃഷ്ണ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ഒരു സെലിബ്രേഷന്‍ പാക്കേജ് ആണെന്നാണ് വിവരം.ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് വിഷ്ണു ഭരതന്‍ സംവിധാനം ചെയ്ത 'ഫീനിക്‌സ്'റിലീസിന് ഒരുങ്ങുന്ന വേളയിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം.
 
ചന്തു നാഥ്, അനു മോഹന്‍, ബൈജു സന്തോഷ്, വിധുപ്രതാപ്, ഗായത്രി അരുണ്‍, ഭാമ അരുണ്‍, ജീവാ ജോസഫ്, യോഗ് ജപീ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
രാഹുല്‍രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കിരണ്‍ ദാസാണ് എഡിറ്റിംഗ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമം, അച്ഛന്റെ പാതയില്‍ മകനും, ജയറാമിനൊപ്പം ജിമ്മില്‍ കാളിദാസും