Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനഗണമനയുടെ വിജയം, ആഘോഷത്തില്‍ പങ്കെടുത്ത് സുപ്രിയ മേനോനും,ചിത്രങ്ങള്‍

JanaGanaMana ജനഗണമന  MagicFrames PrithvirajProductions

കെ ആര്‍ അനൂപ്

, വെള്ളി, 29 ഏപ്രില്‍ 2022 (12:07 IST)
ജനഗണമന വിജയമായതോടെ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും സന്തോഷത്തിലാണ്. വിജയം നിര്‍മാതാക്കള്‍ ആഘോഷമാക്കി. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും കേക്ക് മുറിച്ചാണ് സന്തോഷം പങ്കു വെച്ചത്. 
സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറി അസിസ്റ്റന്റ് കമ്മീഷണര്‍ സജ്ജന്‍ കുമാര്‍. സിനിമയുടെ ആദ്യ പകുതി സുരാജായായിരുന്നു സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ പൃഥ്വിരാജിന്റെ വക്കീല്‍ അരവിന്ദ് സ്വാമിനാഥന്റെ ആറാട്ടും കണ്ടു. 
ഷമ്മി തിലകന്‍, ഗൗരിയായി എത്തിയ വിന്‍സി അലോഷ്യസ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
 
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ടാണെന്ന് ആരാധകന്‍; 'ചൂട് കാലമല്ലേ' എന്ന് വീണ