Webdunia - Bharat's app for daily news and videos

Install App

ഇനി എന്നെ 'ജയം രവി' എന്ന് വിളിക്കേണ്ട; പേര് മാറ്റി നടൻ

നിഹാരിക കെ.എസ്
തിങ്കള്‍, 13 ജനുവരി 2025 (19:37 IST)
തമിഴ് നടൻ ജയം രവി തന്റെ പേര് മാറ്റിയതായി ആരാധകരെ അറിയിച്ചു. ഇനി മുതൽ തന്നെ രവി മോഹൻ എന്ന് വിളിച്ചാല്‍ മതിയെന്ന് നടൻ ആരാധകരോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടൻ പങ്കുവച്ചത്. 'രവി മോഹൻ' എന്ന തലക്കെട്ടിൽ ഒരു കുറിപ്പും നടൻ പങ്കുവച്ചിട്ടുണ്ട്.
 
'പ്രിയപ്പെട്ട ആരാധകർക്കും മാധ്യമങ്ങൾക്കും കൂട്ടുകാർക്കും.... പുതിയ പ്രതീക്ഷകളുമായാണ് നമ്മൾ ന്യൂ ഇയറിനെ വരവേറ്റത്. ഈ സമയം ഞാൻ എന്റെ പുതിയ അദ്ധ്യായത്തെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് മുതൽ ഞാൻ രവി മോഹൻ എന്ന് അറിയപ്പെടും. ഞാൻ ജീവിത്തിലെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് നീങ്ങുകയാണ്. ഈ പേരിൽ എന്നെ ഇനി മുതൽ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു',- ജയം രവി പറഞ്ഞു.
 
ആദ്യമായി നായകവേഷത്തിലെത്തിയ ജയം എന്ന ചിത്രത്തിന്‍റെ വിജയത്തോടെയാണ് 'ജയം രവി' എന്ന പേര് നടന് ചാര്‍ത്തി നല്‍കപ്പെടുന്നത്. ഇത് സിനിമാമേഖലയും ആരാധകരും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. അതേസമയം രവി മോഹന്‍‌ പ്രധാന വേഷത്തിലെത്തുന്ന കാതലിക്ക നേരമില്ലെെ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു

പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

നിങ്ങള്‍ കണ്ടിട്ടുള്ള ഏതൊരു അപ്പോകാലിപ്‌സ് സിനിമയേക്കാള്‍ ആയിരം മടങ്ങ് ഭീകരമാണ് ഇവിടത്തെ അവസ്ഥ; കാട്ടുതീയില്‍ തന്റെ എല്ലാം നഷ്ടപ്പെട്ടതായി ഒളിംപിക് താരം

ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല

അടുത്ത ലേഖനം
Show comments