Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അപ്പോൾ ഇതാണ് ഡിവോഴ്‌സിന്റെ കാരണം': ജയം രവിയുടെ പുതിയ 'വിവാഹ ഫോട്ടോ' വൈറലാകുന്നു

വിവാഹമോചനത്തിന് തൊട്ടുപിന്നാലെ വിവാഹമോ? വൈറലായി ജയം രവിയുടെ പുതിയ 'വിവാഹ ഫോട്ടോ'!

Jayam Ravi's Wedding Photo

നിഹാരിക കെ എസ്

, വെള്ളി, 4 ഒക്‌ടോബര്‍ 2024 (09:15 IST)
താനും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന കാര്യം ജയം രവി സോഷ്യൽ മീഡിയയിലൂടെയാണ്‌ അറിയിച്ചത്. 15 വർഷത്തെ ദാമ്പത്യമാണ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്ത് വന്നു. ആർതിക്കെതിരെ  ജയം രവി ചില കേസുകളും നൽകി. ഇപ്പോഴിതാ, ജയം രവിയുടെ ഒരു വിവാഹ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
 
ഫോട്ടോ കണ്ടതും ഏവരും ഞെട്ടി. നടി പ്രിയങ്ക മോഹ​നുമായുള്ള വിവാഹ ചിത്രമാണ് പുറത്തുവന്നത്. ഇത് വലിയ ചർച്ചകൾക്കും വഴിവച്ചു. വിവാഹമോചനത്തിന്റെ നിയമകുരുക്കുകൾ അഴിയുന്നതിന് മുന്നേ തന്നെ ജയം രവി വീണ്ടും വിവാഹം കഴിച്ചോ എന്ന സംശയം ഉയർത്തുന്നവരുണ്ട്. എന്നാൽ, ഇതൊന്നും നോക്കാതെ ചിലർ ഇരുവർക്ക് ആശംസകൾ അറിയിച്ചും കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്.
 
ജയംരവിയോ പ്രിയങ്ക മോഹനോ ഇക്കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല. രവിയുടെ പുതിയ ചിത്രത്തിന്റെ ഭാ​ഗമായുള്ള ഫോട്ടോഷൂട്ടെന്നാണ് ഒരുവിഭാ​ഗം പേർ പറയുന്നത്. എന്നാൽ ഒരുഭാ​ഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടാകാത്തത് ഏവരെയും സംശയത്തിലാക്കി. ഫോട്ടോ സംബന്ധിച്ച വിശദീകരണം ഇവർ നൽകുമെന്നാണ് ആരാധകർ അറിയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീരിക്കാടന്‍ ജോസിന് വിട പറഞ്ഞ് മലയാള സിനിമ; നടന്‍ മോഹന്‍രാജ് വിടപറഞ്ഞത് പാര്‍ക്കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്ന്