Webdunia - Bharat's app for daily news and videos

Install App

ഞാൻ മോഹൻലാലിനോട് ഒരു തെറ്റ് ചെയ്തു, ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു: ഒരുമിച്ചൊരു ചിത്രം സംഭവിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ജയരാജ്

മോഹൻലാൽ സമ്മതം പറയാത്തത് അതുകൊണ്ട്?

Webdunia
വ്യാഴം, 26 ഏപ്രില്‍ 2018 (11:44 IST)
ആറ് ദേശീയ പുരസ്കാരങ്ങൾ മലയാളത്തിൽ എത്തിച്ച സംവിധായകനാൺ ജയരാജ്. ഒടുവിലായി ഭയാനകം എന്ന ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ജയരാജ് മലയാളത്തിന് സ്വന്തമാക്കിയത്. ജയരാജ് മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും മോഹൻലാലുമായി ഒന്നിച്ചിട്ടില്ല. 
 
മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാത്തതിന് ഒരു കാരണമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയരാജ്. പണ്ടൊരിക്കല്‍ മോഹന്‍ലാലിനോട് ജയരാജ് തന്നെ ചെയ്‌തൊരു തെറ്റ് കാരണമാണ് ഇരുവരും ഒന്നിച്ചുള്ള സിനിമ എന്നത് നടക്കാതെ വന്നത്. 
 
‘ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നു. ചിത്രത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പക്ഷേ, അത് സംഭവിച്ചില്ല. എന്റെ വ്യക്തിപരമായ ഒരു പ്രശ്നം കൊണ്ട് മുടങ്ങുകയായിരുന്നു. എന്നാൽ, ഇക്കാര്യം മോഹൻലാലിനെ അറിയിക്കാൻ വിട്ടു. കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് തിരിച്ചു വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്ന് മാത്രമായിരുന്നു മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓര്‍മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്.’
 
ഇതേക്കുറിച്ച് കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എന്തുകൊണ്ടാണ് മോഹൻലാലുമായി ഒരു സിനിമ സംഭവിക്കാത്തതെന്ന ചോദ്യത്തിന് ജയരാജ് ഇങ്ങനെ മറുപടി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments