ജയറാമിനെ മലയാളത്തിന് നഷ്‌ടമാകുന്നു? പ്രഭാസിന്‍റെയും ജൂനിയര്‍ എന്‍‌ടി‌ആറിന്‍റെയും സിനിമകളില്‍ ഉഗ്രന്‍ കഥാപാത്രങ്ങള്‍; മണിരത്‌നം ചിത്രത്തില്‍ മനോഹരമായ വേഷം !

ഗേളി ഇമ്മാനുവല്‍
ബുധന്‍, 3 ജൂണ്‍ 2020 (23:34 IST)
മലയാളത്തിന്‍റെ ജനപ്രിയനായകന്‍ ജയറാം മലയാളം ഉപേക്ഷിക്കുകയാണോ? മലയാളത്തില്‍ വിജയം അകന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജയറാം അന്യഭാഷകളില്‍ കൂടുതല്‍ തിരക്കുള്ള നടനായി മാറുകയാണ്. തെലുക്കിലാണ് ജയറാമിന്‍റെ ജനപ്രീതി വര്‍ദ്ധിച്ചിരിക്കുന്നത്.
 
അല്ലു അര്‍ജ്ജുന്‍റെ പിതാവായി അഭിനയിച്ച ‘അല വൈകുണ്ഠപുരം‌ലോ’ വന്‍ ഹിറ്റായി മാറിയതോടെയാണ് തെലുങ്കിന് ജയറാം കൂടുതല്‍ പ്രിയങ്കരനായത്. അല്ലുവിനേക്കാള്‍ സ്റ്റൈലിഷായ പിതാവായി ജയറാം മിന്നിത്തിളങ്ങിയ ചിത്രമായിരുന്നു അത്.
 
ഇപ്പോഴിതാ, തെലുങ്കില്‍ കൈനിറയെ സിനിമകളാണ് ജയറാമിന്. അതും അവിടത്തെ മെഗാതാരങ്ങളായ പ്രഭാസിന്‍റെയും ജൂനിയര്‍ എന്‍ ടി ആറിന്‍റെയും സിനിമകളിലേക്കാണ് ഇപ്പോള്‍ ജയറാം കരാറായിരിക്കുന്നത്. മണിരത്‌നം ചിത്രമായ ‘പൊന്നിയിന്‍ സെല്‍‌വന്‍’ ജയറാമിന്‍റെ മറ്റൊരു തകര്‍പ്പന്‍ പ്രൊജക്‍ടാണ്. വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം‌രവി തുടങ്ങിയവരാണ് ആ ചിത്രത്തില്‍ ജയറാമിന്‍റെ സഹതാരങ്ങള്‍.
 
സംസ്കൃത സിനിമയായ ‘നമോ’യിലും ജയറാമാണ് പ്രധാന വേഷത്തിലെത്തുന്നത്. ചുരുക്കത്തില്‍ മലയാളത്തില്‍ വലിയ വിജയങ്ങള്‍ സൃഷ്ടിക്കാനാവാത്തത്, അന്യഭാഷകളില്‍ ജയറാമിന് ഗുണം ചെയ്യുന്നു എന്നുവേണം മനസിലാക്കാന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments