Webdunia - Bharat's app for daily news and videos

Install App

Jayaram: ഇത് ജയറാമിന്റെ തിരിച്ചുവരവ് ആകുമോ? ഓസ്‌ലര്‍ കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളില്‍, മമ്മൂട്ടി ഫാക്ടര്‍ ഗുണം ചെയ്തു

ജയറാമിന്റെ തിരിച്ചുവരവായിരിക്കും ഓസ്‌ലര്‍ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്

Jayaram: ഇത് ജയറാമിന്റെ തിരിച്ചുവരവ് ആകുമോ? ഓസ്‌ലര്‍ കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളില്‍  മമ്മൂട്ടി ഫാക്ടര്‍ ഗുണം ചെയ്തു
രേണുക വേണു
തിങ്കള്‍, 8 ജനുവരി 2024 (12:41 IST)
Jayaram (Ozler)

Jayaram: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലര്‍ ജനുവരി 11 ന് തിയറ്ററുകളില്‍. കേരളത്തില്‍ മാത്രം 300 ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആദ്യദിനം ഓസ്‌ലര്‍ പ്രദര്‍ശിപ്പിക്കും. വേള്‍ഡ് വൈഡായി 450 ല്‍ അധികം സ്‌ക്രീനുകള്‍ ഉണ്ടായിരിക്കും. സമീപകാലത്തൊന്നും ഒരു ജയറാം സിനിമയ്ക്ക് റിലീസിനു മുന്‍പ് ഇത്രത്തോളം സ്വീകാര്യത ലഭിച്ചിട്ടില്ല. ജനുവരി ഒന്‍പത് മുതല്‍ മിക്കയിടത്തും ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും. 
 
ജയറാമിന്റെ തിരിച്ചുവരവായിരിക്കും ഓസ്‌ലര്‍ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് മലയാളത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു ജയറാം. മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നതും ഓസ്ലറിനു ഗുണം ചെയ്തിട്ടുണ്ട്. നായകനായ ജയറാമിനെ സഹായിക്കാന്‍ എത്തുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നാണ് വിവരം. 
 
ഓസ്‌ലറിലെ മമ്മൂട്ടിയുടെ ലുക്കോ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളോ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന് മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി; ഇന്ത്യയിലേക്ക് വരാന്‍ മാത്രം ചെലവായത് 78.36 കോടി രൂപ

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ശബ്ദം കേട്ടോ? പുതിയ സൈബര്‍ തട്ടിപ്പ് ഇങ്ങനെ

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

പിആര്‍ വര്‍ക്ക് കൊണ്ട് വീണ്ടും അധികാരത്തില്‍ വരാമെന്ന് പിണറായി കരുതേണ്ട: കെ മരളീധരന്‍

ഒരുമിച്ച് കുറേക്കാലം ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ പരാതി നല്‍കാന്‍ സാധിക്കില്ല: സുപ്രീംകോടതി

അടുത്ത ലേഖനം
Show comments