ഒട്ടും ബോറടിപ്പിക്കാത്ത ത്രസിപ്പിക്കുന്ന ചിത്രം - ജയസൂര്യയ്ക്ക് ബോധിച്ചു!
സൈറ ഭാനു - നല്ല അടിപൊളി പടം!
മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തിയ സിനിമയാണ് കെയ്ർ ഓഫ് സൈറഭാനു. മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രത്തിന് പിന്തുണയും അഭിനന്ദനവുമായി പ്രമുഖർ രംഗത്തെത്തിയിരിക്കുകയാണ്. ഇതിൽ ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.
ജയസൂര്യയുടെ വാക്കുകളിലൂടെ:
"മൂന്നാമിടം" എന്ന ഷോർട്ട് ഫിലിമിന്റെ കഥ വന്ന് ഷാൻ പറഞ്ഞപ്പോ ,,ഞാൻ പ്രൊഡ്യൂസ് ചെയ്യാടാ... എന്ന് പറഞ്ഞത് അതിൽ നിന്ന് പൈസ കിട്ടുമല്ലോ... ലാഭം ഉണ്ടാക്കാല്ലോ എന്ന് ഒരിക്കലും ഓർത്തല്ല. മറിച്ചു ഈ ഷോർട്ട് ഫിലിം ഞാൻ ചെയ്താൽ ഇതു വഴി കുറച്ച് പേർ സിനിമയിലേക്ക് വരും എന്ന അടിയുറച്ച വിശ്വാസം ഉള്ളതു കൊണ്ട് തന്നെ ആയിരുന്നു..അതുപോലെ തന്നെ സംഭവിച്ചു.
നിങ്ങളുടെ മുന്നിലെത്തിയ "സൈറ ബാനു"-വിന്റെ സംവിധായകൻ മൂന്നാമിടത്തിന്റെ സംവിധായകൻ ആണ് .അതു പോലെ ആർ ജെ ഷാൻ എന്ന മൂന്നാമിടത്തിന്റെ എഴുത്തുകാരൻ, ഒപ്പം മൂന്നാമിടത്തിന്റെ ക്യാമറാമാൻ റഹീം: ഇന്നലെ സിനിമ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. തീയറ്റർ നിറയെ കുടുംബ പ്രേക്ഷകർ ആയിരുന്നു. "മഞ്ജു"വിന്റെ ഗംഭീര പ്രകടനം, അതുപോലെ തന്നെ "ഷെയ്നും"...
'അമിത് ചാക്കാലയ്ക്കൽ'നീയും ശരിക്ക് പൊളിച്ചെടാ ... ക്യാമറയ്ക്ക് മുന്നിൽ വെള്ളമടിച്ച സീൻ അഭിനയിക്കുക അത്ര എളുപ്പമല്ല.... അതുപോലെ പുതിയ കുട്ടി നിരഞ്ഞ്ജന, എല്ലാവരും നന്നായി ചെയ്തു.
രണ്ട് മണിക്കൂർ തീയറ്ററിൽ ബോറടിപ്പിക്കാതെ ത്രസിപ്പിക്കുന്ന രീതിയിൽ ഇരുത്തുക, അതൊരു ചെറിയ കാര്യമല്ല ആന്റണി... ഇനിയും ഒരുപാട് നല്ല സിനിമകൾ നിനക്ക് ചെയ്യാൻ കഴിയട്ടെ. "തിരക്കുള്ള സംവിധായകൻ ആവാതെ ,വിശ്വാസമുള്ള സംവിധായകൻ ആവാൻ നിനക്കു കഴിയട്ടെ''.