സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ ഓടി വീട്ടിലേക്ക് എത്താന്‍ ആഗ്രഹിക്കാറുണ്ട് നടന്‍ ജയസൂര്യ. കുടുംബത്തോടൊപ്പം തന്റെ സമയം ചെലവഴിക്കാന്‍ നടന് എന്നും പ്രത്യേക ഇഷ്ടമാണ്.നടനും നിര്‍മ്മാതാവുമായ ജയസൂര്യയുടെ ഭാര്യയായി ഒതുങ്ങാതെ സ്വന്തം മേഖലയില്‍ മികവു തെളിയിച്ച ആളാണ് സരിത. ഇപ്പോഴിതാ മകനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് സരിത. അതിനു താഴെ ഒരു ചോദ്യവുമായി എത്തി.
ലവ് യു ആദി കുട്ടാ എന്നാണ് മകന്‍ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സരിത കുറിച്ചത്. അപ്പോ ഞാന്‍ എന്നാണ് ജയസൂര്യ ഭാര്യയോട് ചോദിച്ചത്. മറുപടിയായി ചുവന്ന ഹൃദയത്തിന്റെ ഇമോജിയാണ് സരിത നല്‍കിയത്.
ഭാര്യ സരിതയെ സൂപ്പര്‍ വുമണ്‍ എന്നാണ് ജയസൂര്യ വിശേഷിപ്പിക്കാറുള്ളത്.
എറണാകുളത്തെ പനമ്പിള്ളി നഗറില്‍ സരിതയ്ക്ക് ഒരു ഡിസൈനിങ് സ്റ്റുഡിയോയുണ്ട്.