Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ മൂന്ന് ചിത്രങ്ങളും ജയസൂര്യയ്ക്ക് വേണ്ടി ആയിരുന്നില്ല!

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്ര ചിത്രമാണ് പ്രേതം. പുണ്യാളൻ അഗർബത്തീസ്, സു സു സുധീ വാത്മീകം എന്നീ ചിത്രങ്ങൾക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. എന്നാൽ ഈ മൂന്ന് സിനിമകളും ജയസൂര്യയ്ക്ക് വേണ്ടി മാത്രമായിരുന

ആ മൂന്ന് ചിത്രങ്ങളും ജയസൂര്യയ്ക്ക് വേണ്ടി ആയിരുന്നില്ല!
, ചൊവ്വ, 21 ജൂണ്‍ 2016 (13:42 IST)
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്ര ചിത്രമാണ് പ്രേതം. പുണ്യാളൻ അഗർബത്തീസ്, സു സു സുധീ വാത്മീകം എന്നീ ചിത്രങ്ങൾക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. എന്നാൽ ഈ മൂന്ന് സിനിമകളും ജയസൂര്യയ്ക്ക് വേണ്ടി മാത്രമായിരുന്നില്ലെന്ന് രഞ്ജിത്ത് ശങ്കർ.
 
തിരക്കഥ എഴുതി പൂർത്തിയാക്കിയതിന് ശേഷമാണ് ചിത്രത്തിൽ ആര് അഭിനയിക്കണമെന്ന് തീരുമാനിക്കുന്നതെന്ന് രഞ്ജിത്ത് സിനിമാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇരുവരും ഒന്നിച്ച പുണ്യാളൻ അഗർബത്തീസും സു സു സുധീ വാത്മീകവും സൂപർഹിറ്റായിരുന്നു.
 
പ്രേതത്തെക്കുറിച്ച് ഉണ്ടായ തെറ്റിദ്ധാരണകൾ മാറി വരികയാണ്. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന ജയസൂര്യയുടെ കഥാപാത്രത്തിന് ഏറെ പ്രത്യേകതകളുണ്ട്. തലമൊട്ടയടിച്ച് താടി വളര്‍ത്തിയാണ് ജയസൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഏത് നടന്‍ അഭിനയിച്ചാലും വെല്ലുവിളിയുണ്ടാകുന്ന വേഷമാണ്. രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാത്സംഗത്തിന് ഇരയായ സ്ത്രീയെപോലെ ആയിരുന്നു എന്റെ അവസ്ഥ, നേരെ നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല - സല്‍മാന്‍ ഖാന്‍