'ഞാൻ തിരികെ പോവുകയാണ്' - അന്ന് ഭാവന അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി, എന്റെ കണ്ണ് നിറഞ്ഞു: ആദം ജോൺ സംവിധായകൻ പറയുന്നു
ആദം ജോണിന്റെ സംവിധായകനെ ഞെട്ടിച്ച് ഭാവന!
Publish Date: Sat, 09 Dec 2017 (15:49 IST)
Updated Date: Sat, 09 Dec 2017 (15:52 IST)
പൃഥ്വിരാജ് നായകനായ ചിത്രമാണ് ആദം ജോൺ. ജീനു എബ്രഹാം സംവിധാനം ചെയ്ത ചിത്രത്തിൽ നരേൻ, ഭാവന തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിനെങ്കിലും ആരും പരീക്ഷിക്കാത്തൊരു തീം ആയിരുന്നു ആദം ജോണിന്റേത്.
ചിത്രീകരണത്തിനിടെ പല തവണ താൻ അഭിനയിക്കില്ല, തിരികെ പോവുകയാണെന്ന് ഭാവന പറഞ്ഞിരുന്നതായി സംവിധായകൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ചിത്രത്തിനായി ഭാവനയെ കാസ്റ്റ് ചെയ്തപ്പോൾ ആദ്യമൊന്നും വരാൻ തയ്യാറായിരുന്നില്ല, പക്ഷേ ഭാവന തന്നെ അഭിനയിക്കണമെന്നത് തന്റെ ഒരു വാശിയായിരുന്നുവെന്ന് ജീനു പറയുന്നു.
'ഏകദേശം 50ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയിക്കുന്ന ഒരു സീൻ ചിത്രീകരിക്കുന്നതിനിടെ പെട്ടന്ന് ഭാവന 'ഞാൻ അഭിനയിക്കില്ല, തിരികെ പോവുകയാണ്, എനിക്ക് കഥാപാത്രം ആകാൻ കഴിയുന്നില്ല' എന്ന് പറഞ്ഞു. സത്യത്തിൽ ഞാൻ ഞെട്ടി. എന്റെ കണ്ണെല്ലാം നിറഞ്ഞു. സംഭവം അറിഞ്ഞപ്പോൾ പൃഥ്വിയും ടെൻഷനിലായി. പിന്നീട് ഒരു സംവിധായകൻ അനുഭവിക്കുന്ന പ്രതിസന്ധി മനസ്സിലാക്കിയ ഭാവന ആ തീരുമാനം മാറ്റുകയും അവസാനം വരെ കൂടെ നിൽക്കുകയും ചെയ്തു' - ജീനു പറയുന്നു.