സഹപ്രവര്‍ത്തകരെ എങ്ങനെ ബഹുമാനിക്കണമെന്ന് വിജയ്ക്ക് നന്നായി അറിയാം: ഫറാ ഖാൻ
എപ്പോൾ ഷൂട്ടിംഗ് തുടങ്ങാനും വിജയ് തയ്യാറാണ്: ഫറാ ഖാൻ
Publish Date: Sat, 09 Dec 2017 (14:00 IST)
Updated Date: Sat, 09 Dec 2017 (14:04 IST)
ബോളിവുഡിലെ തന്നെ മികച്ച ചിത്രമായിരുന്നു ത്രീ ഇഡിയറ്റ്സ്. അതിന്റെ റീമേക്ക് ആയ നൻപൻ തമിഴ് സിനിമയിലെ ഇൻഡസ്ട്രിയൽ ഹിറ്റായിരുന്നു. ചിത്രം റിലീസായി വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ നൃത്തസംവിധായകയായിരുന്ന ഫറാ ഖാൻ ഇളയദളപതി വിജയെ കുറിച്ച് സംസാരിക്കുന്നു.
വിജയ് അസാമാന്യ പ്രതിഭയാണെന്നും നന്നായി ഹാര്‍ഡ് വര്‍ക്കും ചെയ്യുമെന്നും ഫറാ ഖാൻ പറയുന്നു. എപ്പോള്‍ ഷൂട്ടിങ് തുടങ്ങാനും വിജയ് തയാറായിരിക്കും. എന്താണ് കൃത്യനിഷ്ഠയെന്നും അച്ചടക്കമെന്നും ബോളിവുഡിലെ പുതുമുഖതാരങ്ങള്‍ക്ക് അദ്ദേഹം പരിശീലനം നല്‍കണമെന്നാണ് എന്റെ ആഗ്രഹം.
അതുപോലെ തന്നെ സഹപ്രവര്‍ത്തകരെ എങ്ങനെ ബഹുമാനിക്കണമെന്ന് വിജയ്ക്ക് നന്നായി അറിയാം. എനിക്ക് ഇനിയും വിജയയോടൊപ്പം ഏതെങ്കിലും പാട്ടിന് കൊറിയോഗ്രഫി ചെയ്യണമെന്നുണ്ട്. നന്‍പന്‍ ചിത്രത്തിലെ നൃത്തസംവിധായകയായ ഫറാഖാന്‍ ചെന്നൈയില്‍ പുസ്തപ്രകാശനത്തിനെത്തിയതായിരുന്നു.