പ്രണവിനെ സിനിമയിൽ കൊണ്ടുവന്നത് വലിയൊരു ഉത്തരവാദിത്തമായിരുന്നു: തുറന്നുപറഞ്ഞ് ജീത്തു ജോസഫ്

ശനി, 9 ഫെബ്രുവരി 2019 (10:21 IST)
മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യവും ആദിയും മെമ്മറീസുമൊക്കെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ത്രില്ലർ സിനിമകൾ മാത്രം നൽകുന്ന സംവിധായകനായി തനിക്ക് ഒതുങ്ങേണ്ട എന്നാണ് ജീത്തു ഇപ്പോൾ പറയുന്നത്.
 
ദൃശ്യത്തിന്റെ വിജയത്തിന് ശേഷം പിന്നീട് വന്ന മറ്റ് ചിത്രങ്ങള്‍ പ്രേക്ഷകർ അതുമായി താരതമ്യം ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു അത് കുറച്ചു കാലം തന്നെ അലട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ ചിത്രത്തിന്റെ കണക്കുകള്‍ ബാധിക്കാറില്ല. സാമാന്യം ലാഭമുണ്ടാക്കുന്ന നല്ല ചിത്രങ്ങളുണ്ടാക്കണമെന്നാണ് ആഗ്രഹമെന്നും അതിനപ്പുറം ലഭിക്കുന്നതെല്ലാം ബോണസാണെന്നും ജീത്തു ജോസഫ് പറയുന്നു.
 
അതുപോലെ മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രണവിനെ സിനിമയില്‍ കൊണ്ടു വന്നത് വലിയ ഉത്തരവാദിത്വം ആയിരുന്നെന്നും അത് കുറച്ചധികം ടെന്‍ഷന്‍ ഉണ്ടാക്കിയെന്നും പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തിരിച്ചുവരവെന്നുപറയുമ്പോൾ ഇങ്ങനെയായിരിക്കണം, മമ്മൂക്ക മാജിക് ബോക്‌സോഫീസ് കീഴടക്കുന്നു!