'പേരൻപിലൂ'ടെ തമിഴിലേക്കും 'യാത്ര'യിലൂടെ തെലുങ്കിലേക്കും മമ്മൂട്ടി എത്തിയത് ചെറിയ ഇടവേളയ്‌ക്ക് ശേഷമാണ്. നിരവധി തിരക്കഥകൾ ഈ ഭാഷകളിൽ നിന്ന് വന്നിരുന്നെങ്കിലും മമ്മൂട്ടിക്ക് കഥ ഇഷ്‌ടമായില്ല. അതുകൊണ്ടുതന്നെ അവിസ്‌മരണീയമായ ഈ കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിക്കുകയും ചെയ്‌തു.
മമ്മൂട്ടി കാത്തിരുന്നത് വെറുതേ ആയില്ലെന്ന് പ്രേക്ഷകർക്ക് ഒന്നടങ്കം ബോധ്യമായി. കാരണം പേരൻപിലൂടെ ജീവിച്ച മമ്മൂട്ടിയേയും യാത്രയിലൂടെ അഭിനയത്തിന്റെ മറ്റൊരു തലത്തിലെത്തിയ മമ്മൂട്ടിയെയുമാണ് ആരാധകർ കണ്ടത്. രണ്ട് ചിത്രങ്ങളും ബോക്‌സോഫീസ് കീഴടക്കുകയാണ്.
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ പ്രേക്ഷകര്‍ക്കിടയില്‍ 'യാത്ര' ചര്‍ച്ചാവിഷയമായത്. പേരൻപും അങ്ങനെ തന്നെ. സ്വന്തം ശബ്‌ദം തമിഴിലും തെലുങ്കിലും മമ്മൂട്ടി നൽകി. അതുതന്നെ ചിത്രങ്ങളിൽ ശ്രദ്ധേയമാണ്.
ഒരു മാസം തന്നെ അഭിനയിച്ച രണ്ട് ചിത്രങ്ങൾ റിലീസ് ചെയ്യാൻ മറ്റ് നടന്മാർ തയ്യാറായെന്ന് വരില്ല. അവിടെയും മമ്മൂക്ക മാറി ചിന്തിച്ചു. ഒരേ മാസം തന്നെ അഭിനയിച്ച രണ്ടും ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തിച്ച് അവ രണ്ടും ജനമനസ്സുകളിലേക്ക് ഇറക്കാൻ കഴിഞ്ഞത് മമ്മൂക്ക ആയതുകൊണ്ടാണെന്ന് തന്നെയെന്ന് നിസംശയം പറയാനാകും.