മൂടി വയ്ക്കാന്‍ ഒന്നുമില്ല, ഞങ്ങള്‍ പിരിഞ്ഞു; വരദയുമായുള്ള ബന്ധത്തെ കുറിച്ച് ജിഷിന്‍
എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല
ടെലിവിഷനിലൂടെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളാണ് ജിഷിനും വരദയും. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളുമായി ഇരുവരേയും ഒന്നിച്ചു കാണാറില്ല. ജിഷിനും വരദയും പിരിഞ്ഞതായി നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതാ വരദയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ജിഷിന്‍. തങ്ങള്‍ ഡിവോഴ്‌സ് ആയെന്നും അതില്‍ മൂടിവയ്‌ക്കേണ്ട കാര്യങ്ങളൊന്നും ഇല്ലെന്നും ജിഷിന്‍ പറഞ്ഞു.
എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്. അതിലിപ്പോ എന്താണ്? അത്രയേയുള്ളൂ. ക്ലാരിഫിക്കേഷന്‍ ലഭിച്ചല്ലോ എന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ജിഷിന്‍ പറയുന്നത്.
സാമൂഹ്യമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് വരദ. തന്റെ ചിത്രങ്ങളും വിശേഷങ്ങളും വരദ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇതുവരെ വിവാഹമോചനത്തെ കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.