Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെനീസിലെ ‘ചോല‘ ദിനങ്ങൾ; മലയാള സിനിമയ്ക്ക് അഭിമാന നിമിഷം, തിളങ്ങി ജോജുവും നിമിഷയും

മതിലുകൾക്കും നിഴൽക്കൂത്തിനും ശേഷം ‘ചോല’ - മമ്മൂട്ടിക്ക് ശേഷം വെനീസിൽ തിളങ്ങി ജോജു !

വെനീസിലെ ‘ചോല‘ ദിനങ്ങൾ; മലയാള സിനിമയ്ക്ക് അഭിമാന നിമിഷം, തിളങ്ങി ജോജുവും നിമിഷയും
, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (11:34 IST)
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ പ്രദര്‍ശിപ്പിച്ചു. സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ ,ഷാജി മാത്യു എന്നിവര്‍ ഷോ കാണാനെത്തിയിരുന്നു.
 
മുണ്ടുടുത്ത് നാടന്‍ ലുക്കിലായിരുന്നു ജോജു. കിടിലൻ ലുക്കിലായിരുന്നു നിമിഷയും. നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഇവരെ വരവേറ്റത്. ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സര വിഭാഗത്തിലാണ് ചോല തിരഞ്ഞെടുക്കപ്പെട്ടത്. 
 
വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലയാള സിനിമയാണ് ചോല. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിർമാതാക്കൾക്ക് വഴങ്ങാത്തതുകൊണ്ട് അവസരങ്ങൾ കുറഞ്ഞു; തുറന്ന് പറഞ്ഞ് ബോളിവുഡ് താരം