Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ കാണല്‍ ചെലവേറും; സിനിമാ ടിക്കറ്റ് നിരക്ക് കൂടും - സെപ്റ്റംബർ ഒന്നു മുതൽ വിനോദനികുതി ഈടാക്കും

entertainment tax
തിരുവനന്തപുരം , ശനി, 31 ഓഗസ്റ്റ് 2019 (20:14 IST)
സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകള്‍ നിരക്ക് കൂടും. സെപ്റ്റംബര്‍ ഒന്നു മുതല്‍ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് നല്‍കിയതോടെയാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുമെന്ന് ഉറപ്പായത്.

100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് 5 ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതിയാണ് ഈടാക്കുക.

ഇ ടിക്കറ്റിംഗ് നിലവില്‍ വരുന്നത് വരെ ടിക്കറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ട. ഇതിനു പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തിയതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഒടുക്കണം.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമ രംഗത്തെ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുമാണ് നേരത്തെയിറക്കിയ ഉത്തരവ് ഭേദഗതി വരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്നികളുമായി ഗുസ്തിപിടിക്കാൻ പാടില്ല, കെ മുരളീധരന് പരോക്ഷ മറുപടിയുമായി ശശി തരൂർ !