Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് വട്ടം തലയിൽ ബൾബ് കത്തി ! ആദ്യം ദിലീപ്... പിന്നെ മമ്മൂട്ടി ! അടുത്തതിനായി കട്ട വെയിറ്റിംഗിൽ : ജൂഡ് ആന്റണി ജോസഫ്

മെഗാസ്റ്റാർ നടൻ മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ജോണി ആന്റണിയുടെ പുതിയ ചിത്രമായ തോപ്പിൽ ജോപ്പനിൽ ആണ് ജൂഡ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. ഇരുവരോടും നന്ദി അറിയിച്ച് താരം ഫെയ്സ്ബുക്ക

ജൂഡ് ആന്റണി ജോസഫ്
, വെള്ളി, 20 മെയ് 2016 (13:43 IST)
മെഗാസ്റ്റാർ നടൻ മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ജോണി ആന്റണിയുടെ പുതിയ ചിത്രമായ തോപ്പിൽ ജോപ്പനിൽ ആണ് ജൂഡ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. ഇരുവരോടും നന്ദി അറിയിച്ച് താരം ഫെയ്സ്ബുക്കിൽ അടുത്ത ഷെഡ്യൂളിനായി കാത്തിരിക്കുകയാണെന്ന് അറിയിച്ചു.
 
ജൂഡിന്‍റെ പോസ്റ്റ് :
 
" പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഒരു സിനിമാ നടനായാല്‍ കൊള്ളാം എന്ന് ശക്തമായി തോന്നി തുടങ്ങിയത്. എന്‍റെ ഈ കോലം വച്ച് അതിന് സാധ്യത വളരെ കുറവാണെന്ന് അന്നേ എനിക്ക് മനസിലായി. അപ്പോഴാണ്‌ ദിലീപേട്ടെന്‍ സഹസംവിധായകന്‍ ആയി തുടങ്ങി നടനായ ചരിത്രം ഞാന്‍ വായിച്ചത്. ബള്‍ബ്‌ കത്തി. എന്‍റെ ലക്‌ഷ്യം ഞാന്‍ ഉറപ്പിച്ചു. സഹസംവിധായകന്‍ ആകുക. പിന്നെ പിന്നെ ലക്‌ഷ്യം കടുത്തു. സംവിധായകന്‍ ആകുക എന്നായി. ദൈവം കൈ പിടിച്ചു എന്നെ ഒരു സംവിധായകനാക്കി. അങ്ങനെ ഇരിക്കുമ്പോ ദാണ്ടേ ദൈവം മറ്റേ കൈ നീട്ടുന്നു. അതെ.. ഇന്നലെ ആ കൈ എന്നെ മഹാനടന്‍ മമ്മൂക്കയുടെ കൂടെ അഭിനയിപ്പിച്ചു. എന്‍റെ ജോടിയായി ഞാന്‍ ഏറെ ബഹുമാനിക്കുന്ന കലാകാരി മമ്ത മോഹന്‍ദാസും. പണ്ട് താപ്പാനയുടെ ലോകേഷനില്‍ വച്ചാണ് ഞാന്‍ മമ്മൂക്കയെ ജീവിതത്തില്‍ ആദ്യമായി നേരില്‍ കണ്ട് സംസാരിക്കുന്നത്. ഇന്നലെ അതെ സംവിധായകന്‍ ജോണി ചേട്ടന്‍റെ പുതിയ സിനിമ തോപ്പില്‍ ജോപ്പന്‍റെ സെറ്റില്‍ വച്ച് ആദ്യമായി ഒന്നിച്ചഭിനയിച്ചു. നന്ദി ജോണി ചേട്ടാ. മമ്മൂക്ക .. അടുത്ത ഷെഡ്യൂളിനായി ഞാന്‍ കട്ട വെയിറ്റിംഗ്."

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്തെ എം എൽ എക്ക് നാടിന് മികച്ച വിജയമുണ്ടാക്കാൻ കഴിയട്ടെ ,പിന്തുണച്ചവർക്ക് നന്ദി; മുകേഷിന് ആശംസകളുമായി മേതിൽ ദേവിക