രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ധര്മ്മജന് ബോള്‍ഗാട്ടി. സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടമുള്ള ആളാണ് നടന്. വൈഗ, വേദ എന്നീ രണ്ട് പെണ്മക്കളാണ് ധര്മ്മജന്.അനുജയാണ് ഭാര്യ.രമേശ് പിഷാരടിയാണത്രെ ധര്‍മജന്റെ മക്കള്‍ക്ക് പേരിട്ടത്.
10 വര്‍ഷത്തില്‍ കൂടുതലായി മലയാള സിനിമയില്‍ ഹാസ്യ നടനായി ധര്മ്മജന് ഉണ്ട്.മകള്‍ വേദ അച്ഛന് ഒപ്പം സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ധര്മ്മജന്. ചിത്രം കണ്ടപ്പോള്‍ മകള്‍ അച്ഛനെ പോലെ തന്നെ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ധര്‍മ്മജനുമായി അത്രയ്ക്ക് മുഖസാദൃശ്യമുണ്ട് മകള്‍ക്ക്.