എല്ലാ ഇൻഡസ്ട്രികളിലും ഫാൻ ഫൈറ്റ് ഉണ്ടാകാറുണ്ട്. തമിഴകത്ത് ഏറ്റവും അധികം ഫാൻ ഫൈറ്റ് ഉണ്ടാകുന്നത് വിജയ്-സൂര്യ ആരാധകർ തമ്മിലാണ്. അഭിനയം, പെരുമാറ്റം, കളക്ഷൻ എന്നിവയെല്ലാം ട്രോൾ മെറ്റിരിയൽ ആകാറുണ്ട്. ഇവയുടെ പേരിൽ നടന്മാരുടെ ആരാധകർ തമ്മിൽ ഫാൻ ഫൈറ്റ് നടക്കാറുമുണ്ട്. എന്നാൽ, ഇതിനൊന്നും താരങ്ങളോ ഇവരോടടുത്ത വൃത്തങ്ങളോ പൊതുവെ പ്രതികരിക്കാറില്ല. എന്നാൽ, ഒരു വിജയ് ആരാധകന് ജ്യോതിക മറുപടി നൽകിയതാണ് തമിഴകത്തെ ചർച്ചാ വിഷയം.
ബോളിവുഡിലെ പുതിയ വെബ് സീരിസിന്റെ പ്രൊമോഷൻ ജോലികളിൽ തിരക്കിലായ താരമാണ് ഒരു പോസ്റ്റിന് വന്ന കമന്റിന് മറുപടി നൽകിയത്. ഭർത്താവ് സൂര്യയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റ്. ഇതിന് താരം കൈയോടെ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ജ്യോതിക പങ്കിട്ട ഫോട്ടോയ്‌ക്ക് താഴെയാണ് നിങ്ങളുടെ ഭർത്താവിനേക്കാൾ നല്ലത് വിജയ് ആണെന്ന കമന്റാണ് വന്നത്. ഇതിനൊര് പൊട്ടിച്ചിരിയുടെ ഇമോജിയാണ് താരം പങ്കിട്ടത്.
നടി മറുപടി നൽകിയതോടെ സംഭവം കൈവിട്ടുപോയി. പരിഹാസം കലർന്ന രീതിയിലായിരുന്നു താരത്തിന്റെ മറുപടിയെന്നും വ്യാഖ്യാനിക്കപ്പെട്ടു. ജ്യോതിക വിജയ്‌യെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും ഏതെങ്കിലും വിവരമില്ലാത്ത ആരാധകർ ഒരുപണിയുമില്ലാതെ ഇടുന്ന കമന്റുകൾക്കെല്ലാം മറുപടി നൽകാൻ നിന്നാൽ അതിനെ സമയം കാണൂ എന്നും ചിലർ ജ്യോതികയെ ഉപദേശിക്കുന്നുണ്ട്.