Select Your Language

Notifications

webdunia
webdunia
webdunia
webdunia

2023ല്‍ ആരും കണ്ടിട്ടില്ലാത്ത ആടുജീവിതം ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രമാക്കി മാറ്റിയ മായാവിദ്യ അപാരംതന്നെയെന്ന് ഡോ. കെഎസ് രാധാകൃഷ്ണന്‍

ks radhakrishnan

സിആര്‍ രവിചന്ദ്രന്‍

, ശനി, 17 ഓഗസ്റ്റ് 2024 (14:20 IST)
ks radhakrishnan
2023ല്‍ ആരും കണ്ടിട്ടില്ലാത്ത ആടുജീവിതം ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രമാക്കി മാറ്റിയ മായാവിദ്യ അപാരംതന്നെയെന്ന് ഡോ. കെഎസ് രാധാകൃഷ്ണന്‍. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയകളിലടക്കം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ് രാധാകൃഷ്ണനും രംഗത്തെത്തിയത്. 2024 ല്‍ റിലീസ് ചെയ്ത സിനിമ എങ്ങനെ 2023ലെ ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് നേടി എന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ പിഎസ്സി ചെയര്‍മാനും കൂടിയായ ഡോ. കെ എസ് രാധാകൃഷ്ണന്‍ ചോദിച്ചത്. 2023 ആരും കണ്ടിട്ടില്ലാത്ത സിനിമയെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമയാക്കി മാറ്റിയത് അപാരം തന്നെയെന്നും അപ്പോള്‍ എങ്ങനെയാണ് സജി ചെറിയാന്‍, ഈ ജനപ്രിയ അവാര്‍ഡ് റദ്ദു ചെയ്യുകയല്ലേയെന്നും രാധാകൃഷ്ണന്‍ ചോദിക്കുന്നു.  ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കാര്യം പങ്കുവെച്ചത്.
 
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-
 
അപ്പോള്‍, എങ്ങനെയാണ് സജി ചെറിയാന്‍, ഈ ജനപ്രിയ അവാര്‍ഡ് റദ്ദുചെയ്യുകയല്ലേ?
ആരും കാണാത്ത സിനിമ ജനപ്രിയ സിനിമയ്ക്കുള്ള സമ്മാനം കരസ്ഥമാക്കി. ഇക്കൊല്ലം സംസ്ഥാന സിനിമാ അവാര്‍ഡ് നിര്‍ണ്ണയ സമിതി കാണികള്‍ക്ക് കാഴ്ചവെച്ച മഹാദ്ഭുതമാണത്. സംവിധായകന്‍ ബ്ലസിയുടെ ആടുജിവിതം എന്ന സിനിമ സെന്‍സര്‍ ചെയ്തതു് 2023 ഡിസംബര്‍ 31ന് . സെന്‍സര്‍ ചെയ്യാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നാണ് നിയമം.2024ലാണ് സിനിമ തിയേറ്ററിലെത്തിയത്. അതിശയം എന്നേ കരുതാവൂ 2023 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയായി ജൂറി തെരഞ്ഞെടുത്തത് ആടുജീവിതത്തെയാണ്.
 
2023 ല്‍ ആരും കണ്ടിട്ടില്ലാത്ത സിനിമയെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമയാക്കി മാറ്റിയ മായാവിദ്യ അപാരം തന്നെ. ഒരു സാഹിത്യ കൃതിയെ സിനിമയാക്കിയതുകൊണ്ട്  സിനിമ നന്നാകണമെന്നില്ല. സംവിധായകന്‍ 16 കൊല്ലം പണിയെടുത്തു സിനിമ ഉണ്ടാക്കി എന്നതുകൊണ്ടും സിനിമ നന്നാകണമെന്നില്ല. എഴുപതു കോടി മുടക്കിയതുകൊണ്ടും മരുഭൂമിയില്‍ ചിത്രീകരിച്ചതുകൊണ്ടും സിനിമ നന്നാകണമെന്നില്ല. എന്നാല്‍ ആരും കാണാത്ത സിനിമയെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയാക്കി മാറ്റിയ ആ സംവിധായക മികവിന് സമ്മാനം കൊടുക്കുക തന്നെ വേണം.
അപ്പോള്‍, എങ്ങനെയാണ് സജി ചെറിയാന്‍, ഈ ജനപ്രിയ അവാര്‍ഡ് റദ്ദുചെയ്യുകയല്ലേ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിത്യയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം തന്റെ വ്യക്തിപരമായ നേട്ടമായി കാണുന്നുവെന്ന് ധനുഷ്