ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതിലാണ് ഏറ്റവും സന്തോഷമെന്ന് സംവിധായകന് ബ്ലെസി പറഞ്ഞു. പുരസ്കാരം ലഭിച്ചതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇ്ക്കാര്യം പറഞ്ഞത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് അധികവും നേടിയത് ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വീരാജ് നായകനായെത്തിയ ആടുജീവിതമാണ്. മികച്ച സംവിധായകന്, നടന് ഉള്‍പ്പെടെ ഒന്‍പത് പുരസ്കാരങ്ങളാണ് ആടുജീവിതം നേടിയത്.
ഇതുവരെ താന്‍ സംവിധാനം ചെയ്ത എട്ടു സിനിമകളില്‍ നാലെണ്ണത്തിന് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് വളരെ സന്തോഷം നല്കുന്ന കാര്യമാണെന്നും ബ്ലെസി പറഞ്ഞു. അഭിനയത്തിന് മൂന്ന് പേര്‍ക്കാണ് ഇത്തവണ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.