കാലായ്ക്ക് തിരിച്ചടി; രജനി ചിത്രം ഇന്റർനെറ്റിൽ!

കാലായ്ക്ക് വീണ്ടും തിരിച്ചടി

വ്യാഴം, 7 ജൂണ്‍ 2018 (08:32 IST)
പാ രഞ്ജിത് സംവിധാനം ചെയ്ത് രജനികാന്ത് നായകനാകുന്ന ‘കാലാ’യ്ക്ക് വീണ്ടും തിരിച്ചടി. തിയേറ്റടിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്.   
 
പുതിയ ചിത്രങ്ങൾ റിലീസിനൊപ്പം തന്നെ പ്രത്യക്ഷപ്പെടുന്ന സൈറ്റാണ് തമിഴ്റോക്കേഴ്സ്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് രജനിയുടെ കാലാ. നേരത്തേ ചിത്രം റിലീസ് ചെയ്യാൻ സമ്മതിക്കില്ലെന്ന് അറിയിച്ച് കർണാടക രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് വ്യാജ പതിപ്പും പുറത്തിറങ്ങിയത്.
 
കാവേരി പ്രശ്നത്തിൽ രജനീകാന്ത് തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ചിത്രത്തിന്റെ റിലീസിങ് അനുവദിക്കില്ലെന്നാണ് കർണാടകയുടെ നിലപാട്. ചിത്രത്തിന്റെ റിലീസിങ് തടയാനാകില്ലെന്ന് സുപ്രീംകോടതിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അപ്പുവും മാത്തനും ബോളിവുഡിലേക്ക്