‘കാല’യ്‌ക്ക് കത്തിവെക്കാന്‍ ആര്‍ക്കുമാകില്ല; പരാതിക്കാരനെ കണ്ടംവഴിയോടിച്ച് സുപ്രീംകോടതി

‘കാല’യ്‌ക്ക് കത്തിവെക്കാന്‍ ആര്‍ക്കുമാകില്ല; പരാതിക്കാരനെ കണ്ടംവഴിയോടിച്ച് സുപ്രീംകോടതി

ബുധന്‍, 6 ജൂണ്‍ 2018 (17:39 IST)
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം കാലയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജനങ്ങള്‍ ഈ സിനിമയ്‌ക്കായി കാത്തിരിക്കുകയാണെന്നും നിങ്ങള്‍ക്കു വേണ്ടിമാത്രം ചിത്രം തടയണോ എന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ എകെ ഗോയല്‍, അശോക് ഭൂഷന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെഎസ് രാജശേഖരന്‍ എന്നയാള്‍ കാലയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയത്.

കാലയില്‍ കോപ്പി റൈറ്റുള്ള ദൃശ്യങ്ങളും പാട്ടുകളും ഉപയോഗിച്ചുവെന്നും അതിനാല്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് രാജശേഖരന്‍ മദ്രാസ് ഹൈക്കോടതിയെ ആദ്യം സമീപിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്നത് ജൂണ്‍ 16ലേക്ക് കോടതി മാറ്റിയതോടെയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പോക്കറ്റിനുള്ളില്‍ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു; റസ്‌റ്റോറന്റില്‍ നിന്നും ആളുകള്‍ ചിതറിയോടി - വീഡിയോ വൈറലാകുന്നു