'വന്തിട്ടേന്ന് സൊല്ല്' - കാല എന്നാൽ കാലൻ എന്നർത്ഥം!
മാസ് എൻട്രിയുമായി സ്റ്റൈൽ മന്നൻ
Publish Date: Fri, 02 Mar 2018 (09:32 IST)
Updated Date: Fri, 02 Mar 2018 (09:36 IST)
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാലാ'. കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പാ രഞ്ജിത്താണ് കാലയുടെ സംവിധായകൻ. ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. സ്റ്റൈല്‍ മന്നന്റെ മാസ് എന്‍ട്രിയുമായിട്ടാണ് ‘കാല’യുടെ ടീസർ പുറത്തുവിട്ടിരിക്കുന്നത്.
രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിപ്പിച്ചതിന് ശേഷം പുറത്തുവരുന്ന എന്ന സിനിമ എന്ന നിലയ്ക്ക് ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് കാലയെ സിനിമാ ലോകം കാണുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ ധനുഷാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്. ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.