കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു; കുത്തിയോട്ടത്തിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു
കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു; കുത്തിയോട്ടത്തിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു
കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു; കുത്തിയോട്ടത്തിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ട വഴിപാടിനെതിരെ ബാലാവകാശ കമ്മീഷൻ സ്വയമേധയ കേസെടുത്തു. സംസ്ഥാന നടപടി ബാലവകാശ ലംഘനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
വർഷങ്ങളായി നിലനിന്നുവന്നിരുന്ന ആചാരത്തിനെതിരെയാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നത്.
ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ട വഴിപാട് കുട്ടികള്‍ക്ക് ജയിലറകള്‍ക്ക് തുല്ല്യമാണെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ പ്രതികരിച്ചിരുന്നു.
തന്റെ ബ്ളോഗിലൂടെയാണ് ശ്രീലേഖ ആചാരത്തിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചത്. ഇത് വിവാദമായതിനെ തുടർന്നാണ് ബാലവകാശ കമ്മീഷന്‍ സ്വയമേധയ കേസെടുത്തത്.