Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യദിനം മമ്മൂട്ടിയുടെ 'കാതല്‍' എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

ആദ്യദിനം മമ്മൂട്ടിയുടെ 'കാതല്‍' എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

, വെള്ളി, 24 നവം‌ബര്‍ 2023 (10:33 IST)
മമ്മൂട്ടിയുടെ കാതല്‍ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളുടെ തുടങ്ങാന്‍ സാധിച്ചു. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മാന്യമായ കളക്ഷനാണ് റിലീസ് ദിനം ലഭിച്ചത്. വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെ എത്തിയ മമ്മൂട്ടി ചിത്രം 0.90 കോടി ഇന്ത്യയില്‍നിന്ന് നേടാനായി.
 
റിലീസ് ദിവസം മോണിങ് ഷോകളില്‍ നിന്നാകെ 21.98% ഒക്യുപന്‍സി നേടാനായി.ആഫ്റ്റര്‍നൂണ്‍ ഷോകള്‍ക്ക് 13.50%,
ഈവനിംഗ് ഷോകള്‍ക്ക് 28.42%,നൈറ്റ് ഷോകള്‍ക്ക് 41.95% എന്നിങ്ങനെ ആയിരുന്നു തിയറ്ററുകളിലെ ഒക്യുപന്‍സി.
മമ്മൂട്ടി കമ്പനി എന്ന ബ്രാന്‍ഡ് ഇത്തവണയും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. അതിഗംഭീര റിപ്പോര്‍ട്ടുകള്‍ ആണ് കാതലിന് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുള്ളത്. മമ്മൂട്ടിയും ജ്യോതികയും ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനത്തിനും പ്രേക്ഷകര്‍ കയ്യടിക്കുന്നു.മാത്യു ദേവസി എന്ന കഥാപാത്രം മാത്രമേ ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടിയുടെ പ്രശംസ പിടിച്ചുപറ്റൂ എന്നാണ് എല്ലാവരും പറയുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേഷ് ഗോപിയെ ട്രോളി വീഡിയോ, ഉശിരന്‍ മറുപടി കൊടുത്ത് ഇളയ മകന്‍ മാധവ്