Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ധ്രുവനച്ചത്തിരം'റിലീസ് ദിവസം തന്നെ റിലീസ് മാറ്റി, ഒന്നുരണ്ട് ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് സംവിധായകന്‍ ഗൗതം മേനോന്‍

Dhruva Natchathiram Chiyaan Vikram

കെ ആര്‍ അനൂപ്

, വെള്ളി, 24 നവം‌ബര്‍ 2023 (09:07 IST)
ധ്രുവനച്ചത്തിരം സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് ഏഴ് വര്‍ഷത്തോളം നീണ്ടു. പലതവണ റിലീസ് മാറ്റിവെച്ച് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തുന്ന ദിവസം തന്നെ റിലീസ് മാറ്റി.ഒന്നോ രണ്ടോ ദിവസങ്ങള്‍ കൂടി ഇനിയും കാത്തിരിക്കേണ്ടി വരും. ഇക്കാര്യം സംവിധായകന്‍ ഗൗതം മേനോന്‍ തന്നെയാണ് അറിയിച്ചത്. പുലര്‍ച്ചെ 3:00 മണിക്ക് ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം കൈമാറിയത്.
 ''ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളില്‍ എത്തിക്കാനായില്ല. ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷേ ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണെന്ന് തോന്നുന്നു. മുന്‍കൂര്‍ ബുക്കിംഗുകളും ലോകമെമ്പാടുമുള്ള ശരിയായ സ്‌ക്രീനുകളും ഉപയോഗിച്ച് എല്ലാവര്‍ക്കും മികച്ച അനുഭവം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിനുള്ള പിന്തുണ ഹൃദയസ്പര്‍ശിയായതും ഞങ്ങളെ മുന്നോട്ട് നയിച്ചതുമാണ്. കുറച്ച് ദിവസങ്ങള്‍ കൂടി, ഞങ്ങള്‍ എത്തും',-ഗൗതം മേനോന്‍ എഴുതി.
 
 വിക്രം രഹസ്യ ഏജന്റായ ജോണിന്റെ വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്.റിതു വര്‍മയാണ് ചിത്രത്തിലെ നായിക. ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വാമി കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇമേജിന്റെ തടവറകളില്ലാത്ത സൂപ്പര്‍ സ്റ്റാര്‍, മമ്മൂട്ടിയെ പ്രശംസിച്ച് സിനിമാലോകം,കാതലും നിരാശപ്പെടുത്തിയില്ല