Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ 'കാതല്‍' പെരുന്നാളിന് റിലീസ് ?പ്രതീക്ഷയോടെ കാത്തിരിപ്പില്‍ ആരാധകര്‍

മമ്മൂട്ടിയുടെ 'കാതല്‍' പെരുന്നാളിന് റിലീസ് ?പ്രതീക്ഷയോടെ കാത്തിരിപ്പില്‍ ആരാധകര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 21 മാര്‍ച്ച് 2023 (11:12 IST)
മമ്മൂട്ടിയുടെ പുതിയ സിനിമ കാതല്‍ ഒരുങ്ങുകയാണ്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന സിനിമയില്‍ ജ്യോതികയാണ് നായിക. ചിത്രം പെരുന്നാളിനോട് അനുബന്ധിച്ച് തിയേറ്ററുകളില്‍ എത്തും എന്നാണ് പുതിയ വിവരങ്ങള്‍.
 
എന്നാല്‍ നേരത്തെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഏപ്രില്‍ 20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18നാണ് പ്രഖ്യാപിച്ചത്.
 
ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് കാതല്‍ വിതരണത്തിന് എത്തിക്കുന്നത്.
 
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലൗസ് ധരിക്കരുത്, ചുമല്‍ കാണുന്ന വിധം ചേലയുടുക്കണം; പറ്റില്ലെന്ന് വാശിപിടിച്ച് ശോഭന, ഒടുവില്‍ കോസ്റ്റിയൂം മാറ്റി !