Webdunia - Bharat's app for daily news and videos

Install App

നമുക്ക് കൂടണം...ഞാന്‍ വിളിക്കാം... സിദ്ദിഖ് കൈലാസ് മേനോനോട്, കുറിപ്പുമായി സംഗീത സംവിധായകന്‍

കെ ആര്‍ അനൂപ്
ബുധന്‍, 9 ഓഗസ്റ്റ് 2023 (12:05 IST)
2008 ല്‍ പുറത്തിറങ്ങിയ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെ ജോലികള്‍ക്കിടയിലാണ് സിദ്ദിഖിനെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആദ്യമായി കാണുന്നത്. ഒരു തുടക്കക്കാരനായ എന്നോട് യാതൊരു വിധത്തിലുള്ള വേര്‍തിരിവും കാണിക്കാതെ അദ്ദേഹം പെരുമാറി.വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സത്യസന്ധമായ സ്‌നേഹത്തോടെ പെരുമാറുന്നത് തികച്ചും ഒരു മാതൃകയായിരുന്നു. പത്തു വര്‍ഷത്തിന് ശേഷം '2018'ല്‍ പ്രതീക്ഷിച്ചിരിക്കാതെ ഒരു ഫോണ്‍കോള്‍ വന്നു. മറുവശത്ത് സാക്ഷാല്‍ സിദ്ദിഖ്. കൈലാസ്‌മേനോന്‍ പറഞ്ഞു തുടങ്ങുന്നു.
 
കൈലാസ് മേനോന്റെ വാക്കുകളിലേക്ക്
 
'2008'ല്‍ ബോഡിഗാര്‍ഡ് എന്ന സിനിമയില്‍ സംഗീതം ചെയ്ത ഔസേപ്പച്ചന്‍ സാറിനെ അസിസ്റ്റ് ചെയ്യുന്ന സമയത്താണ് ആദ്യമായി സിദ്ദിഖ് സാറിനെ പരിചയപ്പെടുന്നത്. ഒരു തുടക്കക്കാരനായ എന്നോട് യാതൊരു വിധത്തിലുള്ള വേര്‍തിരിവും കാണിക്കാതെ അദ്ദേഹം പെരുമാറിയപ്പോള്‍, ഇങ്ങോട്ട് വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍, ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ എല്ലാം ഞാന്‍ അത്ഭുതത്തോടെയാണ് അദ്ദേഹത്തെ നോക്കി കണ്ടത്. എത്രയോ ഉയരത്തില്‍ നില്‍ക്കുന്ന അദ്ദേഹം, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സത്യസന്ധമായ സ്‌നേഹത്തോടെ പെരുമാറുന്നത് തികച്ചും ഒരു മാതൃകയായിരുന്നു. പത്തു വര്‍ഷത്തിന് ശേഷം 2018'ല്‍ പ്രതീക്ഷിച്ചിരിക്കാതെ ഒരു ഫോണ്‍കോള്‍. സിദ്ദിഖ് സാറാണ് വിളിക്കുന്നത്. തീവണ്ടിയിലെ പാട്ടുകള്‍ എന്നും വീട്ടില്‍ നിന്ന് ഓഫീസിലോട്ടുള്ള യാത്രയില്‍ റേഡിയോയില്‍ കേള്‍ക്കാറുണ്ടെന്നും, വളരെ ഇഷ്ടപ്പെട്ടുവെന്നും, നേരിട്ട് കാണണം എന്നും പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കണ്ടു. ഒരുപാടു നേരം സംസാരിച്ചു, അദ്ദേഹത്തിന്റെ സിനിമയിലെ പാട്ടുകള്‍ ഉണ്ടായ രസകരമായ കഥകള്‍ പങ്കു വച്ചു. വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഒരു തരി പോലും മാറാത്ത മനുഷ്യന്‍. നമുക്ക് എന്തോ ഒരു അടുപ്പം തോന്നുന്ന വ്യക്തിത്വം. ഇറങ്ങാന്‍ നേരം അദ്ദേഹം പറഞ്ഞു , 'ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന സിനിമയ്ക്ക് ശേഷം നമുക്ക് കൂടണം, ഞാന്‍ വിളിക്കാം' എന്ന്. നമ്മുടെയെല്ലാം കുട്ടിക്കാലത്തെയും യൗവ്വനത്തെയുമെല്ലാം ഇത്രയധികം സ്വാധീനിച്ച, പൊട്ടിച്ചിരിപ്പിച്ച, സിനിമ മേഖലയില്‍ തന്നെ അത്യപൂര്‍വ വ്യക്തിത്വമായ പ്രിയപ്പെട്ട സിദ്ദിഖ് സാറിന് ഏറെ വിഷമത്തോടെ ആദരാഞ്ജലികള്‍ 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

അടുത്ത ലേഖനം
Show comments