Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്ണിന്റെ ഡ്രസ് ധരിച്ച് തെങ്ങിന്റെ മുകളില്‍ കയറണം, മമ്മൂക്ക എന്നോട് വേണ്ട എന്നു പറഞ്ഞു, തെങ്ങിന്റെ മുകളിലെത്തിയപ്പോള്‍ പാവാട ഊരിപ്പോയി; ഷൂട്ടിങ്ങിനിടെ തെങ്ങിന്റെ മുകളില്‍ നിന്ന് വീണതിനെ കുറിച്ച് മണി

പെണ്ണിന്റെ ഡ്രസ് ധരിച്ച് തെങ്ങിന്റെ മുകളില്‍ കയറണം, മമ്മൂക്ക എന്നോട് വേണ്ട എന്നു പറഞ്ഞു, തെങ്ങിന്റെ മുകളിലെത്തിയപ്പോള്‍ പാവാട ഊരിപ്പോയി; ഷൂട്ടിങ്ങിനിടെ തെങ്ങിന്റെ മുകളില്‍ നിന്ന് വീണതിനെ കുറിച്ച് മണി
, ശനി, 18 ഡിസം‌ബര്‍ 2021 (12:12 IST)
മലയാള സിനിമയുടെ തീരാനൊമ്പരമാണ് കലാഭവന്‍ മണിയുടെ വിയോഗം. മലയാളികളെ പൊട്ടിച്ചിരിപ്പിച്ചും കരയിപ്പിച്ചും വില്ലന്‍ വേഷങ്ങളിലൂടെ ഞെട്ടിച്ചും സിനിമാലോകത്ത് നിറഞ്ഞുനിന്ന് മണിയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലുമായി വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്ന നടനാണ് മണി. തനിക്ക് തമിഴ് സിനിമയില്‍ അവസരം ലഭിച്ചത് മമ്മൂക്കയിലൂടെയാണെന്ന് മണി പല വേദികളിലും പറഞ്ഞിട്ടുണ്ട്. 
 
മമ്മൂട്ടിക്കൊപ്പം മറുമലര്‍ച്ചി എന്ന തമിഴ് സിനിമയില്‍ മണി അഭിനയിച്ചിട്ടുണ്ട്. മണിയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു അത്. ആ സിനിമയുടെ സെറ്റില്‍ വച്ച് ഉണ്ടായ രസകരമായ അനുഭവം പഴയൊരു അഭിമുഖത്തില്‍ മണി തുറന്നുപറഞ്ഞിട്ടുണ്ട്. 
 
'പെണ്ണിന്റെ വസ്ത്രം ധരിച്ച് തെങ്ങ് കയറുന്നൊരു സീന്‍ ഉണ്ട്. സാരിയും അണ്ടര്‍സ്‌കേര്‍ട്ടും എല്ലാം ധരിച്ചാണ് തെങ്ങ് കയറുന്നത്. മമ്മൂക്ക എന്നോട് തെങ്ങ് കയറണ്ട എന്നു പറഞ്ഞു. ഞാന്‍ തെങ്ങ് കയറുന്നത് വേറെയും സിനിമയില്‍ ചെയ്തിട്ടുണ്ടെന്നും കുഴപ്പമില്ലെന്നും മമ്മൂക്കയോട് പറഞ്ഞു. 'കേറണ്ട എന്നു പറഞ്ഞാല്‍ കേറണ്ട,' മമ്മൂക്ക ശക്തമായ താക്കീത് നല്‍കി. പക്ഷേ, ഞാന്‍ കയറി. തെങ്ങില്‍ കയറി മുകളിലെത്തി പട്ടയില്‍ പിടിച്ചു. അപ്പോള്‍ പാവാട അഴിഞ്ഞു. പാവാട നിലത്തുവീണാല്‍ നാണക്കേട് അല്ലേ എന്നു കരുതി പട്ടയില്‍ നിന്ന് കൈ എടുത്ത് പാവാടയില്‍ പിടിച്ചു. ഞാന്‍ നിലത്തെത്തി. താഴെ നിന്നവരെല്ലാം നന്നായി അഭിനയിച്ചു. ഒറിജിനല്‍ ആയിറുക്ക് എന്നൊക്കെ പറഞ്ഞു. പക്ഷേ, നടുതല്ലിയാണ് വീണത്,' മണി ചിരിച്ചുകൊണ്ട് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരാജിനൊപ്പം ആന്‍ അഗസ്റ്റിന്‍, 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' പൂജ ചടങ്ങുകളോടെ തുടക്കമായി