Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ഇവര് പറയുന്നത്?ഈ പോസ്റ്റ് ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം, കുറിപ്പുമായി നടി സ്‌നേഹ ശ്രീകുമാര്‍

Kalamandalam Satyabhama is facing a lot of criticism for making abusive remarks against dancer and artiste RLV Ramakrishnan

കെ ആര്‍ അനൂപ്

, വ്യാഴം, 21 മാര്‍ച്ച് 2024 (17:16 IST)
നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപപരമായ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ നടി സ്‌നേഹ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
 
'എന്താണ് ഇവര് പറയുന്നത്??? കാക്കയുടെ നിറം എന്നൊക്കെ. നിങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പം അല്ല സ്ത്രീയെ ഇവിടെ എല്ലാര്‍ക്കും. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകര്‍ക്കാന്‍ ഇരിക്കുന്നു വിവരമില്ലാത്ത സ്ത്രീ.. നിങ്ങള്‍ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല..നിങ്ങള്‍ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ ചെയ്തു കാണിക്കു..ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാന്‍ വിടുന്ന രക്ഷിതാക്കളോട്, ദയവുചെയ്തു മക്കളുടെ ഭാവി കളയരുത്, ഇത്രേം മനുഷ്യത്വവും, മര്യാദയുമില്ലാത്ത ഒരു സ്ത്രീയെ കണ്ടുപഠിച്ചാല്‍ അത്രേം അബദ്ധം വേറൊന്നുമില്ല.. Rlv രാമകൃഷ്ണന്‍ എന്നകലാകാരനെ ഞങ്ങള്‍ക്കറിയാം, അത് അദ്ദേഹത്തിന്റെ നൃത്തത്തിലൂടെയാണ്,44വര്‍ഷമായി നര്‍ത്തകി എന്നു സ്വയം അവകാശപ്പെടുന്ന നിങ്ങളെ എത്രപേര്‍ക്കറിയാം???ഒന്നും ആകാന്‍ പറ്റാത്തതിന്റെ നിരാശ കണ്ടവന്റെ നെഞ്ചത്തല്ല തീര്‍ക്കണ്ടത്. കറുപ്പും, കാക്കയും, പെറ്റതള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞതിന് നിയമപരമായി നേരിട്ടാല്‍ സുന്ദരിക്ക് താങ്ങാന്‍ പറ്റില്ല..
ഈ പോസ്റ്റ് ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം..',-സ്‌നേഹ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് ശ്വാസം വിടാന്‍ പോലും ഭയമാണെന്ന് രജനികാന്ത്