Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kalamkaval Release: മമ്മൂട്ടി തിയറ്ററുകളിലേക്ക്; കളങ്കാവല്‍ സെന്‍സറിങ് പൂര്‍ത്തിയായി

ചിത്രത്തില്‍ മമ്മൂട്ടിയുടേത് വില്ലന്‍ വേഷമാണ്

Kalamkaval Censoring, Mammootty in Kalamkaval, Kalamkaval Poster, Kalamkaval Release Mammootty Come Back, Kalamkaval Release Date, Kalamkaval Mammootty Psycho Role, Mammootty Smile in Kalamkaaval, Mammootty in Kalamkaaval, Mammootty Villain, Mammoott

രേണുക വേണു

, ബുധന്‍, 22 ഒക്‌ടോബര്‍ 2025 (16:48 IST)
Kalamkaval

Kalamkaval Release: മമ്മൂട്ടി, വിനായകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന 'കളങ്കാവല്‍' തിയറ്ററുകളിലേക്ക്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി. U/A 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. നവംബര്‍ പകുതിയോടെയായിരിക്കും കളങ്കാവല്‍ റിലീസ്. 
 
ചിത്രത്തില്‍ മമ്മൂട്ടിയുടേത് വില്ലന്‍ വേഷമാണ്. നാവുകടിച്ച്, കൈയില്‍ ലൈറ്ററുമായി ക്രൗരഭാവത്തില്‍ മമ്മൂട്ടി ഇരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. കളങ്കാവലിന്റെ വിതരണം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ്. ഒരു ക്രൈം ഡ്രാമയായാണ് കളങ്കാവല്‍ ഒരുക്കിയിരിക്കുന്നത്. 
 
വിനായകന്‍ ആണ് നായകന്‍. സൈക്കോപാത്തായ ഒരു സീരിയല്‍ കില്ലറുടെ വേഷമാണ് മമ്മൂട്ടിക്ക്. ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവിടെ ഒരു ദിവസം മാത്രം, ഗസ്സയിൽ എന്നും ദിവാലിയല്ലെ, രാം ഗോപാൽ വർമയുടെ പോസ്റ്റ് വിവാദത്തിൽ, ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ലെന്ന് വിമർശനം