ലംബോര്‍ഗിനിയുടെ മൈലേജ് എത്രയാ കണ്ണാ... - കാളിദാസനോട് ജയറാം
കാളിദാസിനെ ഞെട്ടിച്ച ജയറാമിന്റെ ചോദ്യം!
Publish Date: Wed, 28 Mar 2018 (13:55 IST)
Updated Date: Wed, 28 Mar 2018 (13:58 IST)
ഇപ്പോള്‍ കേരളത്തില്‍ ലംബോര്‍ഗിനി ആണ് വിഷയം. നടന്‍ പ്രഥ്വിരാജ് ലംബോര്‍ഗിനി എടുത്തതും കേരളത്തില്‍ തന്നെ ടാക്സ് അടച്ചും ഓടിക്കാന്‍ റോഡ് ശരിയല്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞതുമെല്ലാം ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇപ്പോഴിതാ, മറ്റൊരു ലംബോര്‍ഗിനിയും താരമാകുന്നു. ഇതുവരെ സ്വന്തമാക്കാത്ത, എന്നാല്‍ സ്വന്തമാക്കാന്‍ കാളിദാസ് ജയറാം ആഗ്രഹിക്കുന്ന ലംബോര്‍ഗിനിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. ജയറാമിന് മേളത്തോട് ക്രേസ് ഉള്ള കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍, കാളിക്ക് ക്രേസ് മേളത്തോടല്ല, മറിച്ച് കാറുകളോടാണ്.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് തന്റെ സ്വപ്നവണ്ടിയെ കുറിച്ച് വ്യക്തമാക്കിയത്. ലംബോര്‍ഗിനി സ്വന്തമാക്കണമെന്നാണ് കാളിക്ക് ആഗ്രഹം. ലംബോര്‍ഗിനിയെ കുറിച്ച് ഒരിക്കല്‍ താരം ജയറാമിനും അമ്മ പാര്‍വതിക്കും ക്ലാസെടുത്തു. ടെക്‌നിക്കലായ വിവരങ്ങള്‍ എല്ലാം പറഞ്ഞ ശേഷം കാറിനെ പരിചയപ്പെടുത്തിനായി വീഡിയോയകളും കാണിച്ചു.
എന്നാല്‍, കാളിയെ പോലും അമ്പരപ്പിക്കുന്ന ചോദ്യം ജയറാം ചോദിച്ചത് അപ്പോഴാണ്. ‘കണ്ണാ ഈ വണ്ടിക്ക് എന്തു മൈലേജ് കിട്ടുമെന്നായിരുന്നു ചോദ്യം. ലംബോര്‍ഗിനിയുടെ മൈലേജ് ചോദിച്ച ലോകത്തെ ആദ്യത്തെ വ്യക്തി അപ്പയായിരിക്കുമെന്നു‘ കാളിദാസ് ജയറാം പറഞ്ഞു.