Webdunia - Bharat's app for daily news and videos

Install App

പ്രണയം പിടിച്ചത് ചക്കി, പിന്നെ വീട്ടില്‍ നടന്നത്, തുറന്നുപറഞ്ഞ് കാളിദാസ് ജയറാം

കെ ആര്‍ അനൂപ്
ചൊവ്വ, 26 ഡിസം‌ബര്‍ 2023 (13:10 IST)
നടന്‍ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം ഈയടുത്താണ് കഴിഞ്ഞത്.താരിണിയാണ് കാളിദാസിന്റെ ജീവിതപങ്കാളി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചത്. തന്റെ പ്രണയത്തെക്കുറിച്ച് കാളിദാസ് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആരാധകരെ അറിയിച്ചത്. തങ്ങളുടെ പ്രണയം ആദ്യം പിടിച്ചത് സഹോദരിയായ ചക്കിയാണെന്നാണ് കാളിദാസ് പറയുന്നത്.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് മനസ്സ് തുറന്നത്.
 
'വീട്ടില്‍ ഞാന്‍ പറയുന്നതിന് മുമ്പേ ചക്കി കണ്ടുപിടിച്ചു. അപ്പോള്‍ തന്നെ വീട്ടിലേക്ക് ചോര്‍ത്തുകയും ചെയ്തു. ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയ കാലത്ത് ഞാന്‍ ഉപയോഗിച്ചിരുന്നത് ചക്കിയുടെ കാറാണ്. ബ്ലൂടൂത് കണ്ക്ടഡായിരുന്നു. കോള്‍ വന്നപ്പോള്‍ ഞങ്ങളുടെ സംസാരം ചക്കി കേട്ടു. പക്ഷെ ഒരു ഭാവഭേദവും കാണിച്ചില്ല.
 
 പിന്നീട് വിക്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ ഞങ്ങളുടെ രണ്ടാളുടേയും കുടുംബം ഒന്നിച്ചുണ്ടായിരുന്നു. പിറ്റേന്ന് എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് അത്ഭുതം പ്രതീക്ഷിച്ചിരുന്ന എന്നോട് അമ്മ ചോദിച്ചു, താരിണിയല്ലേ.ഞാന്‍ കണ്ടെത്തിയ ആളാണല്ലോ. വീട്ടിലെല്ലാവര്‍ക്കും സമ്മതം. താരിണിയുടെ വീട്ടില്‍ പ്രണയം നേരത്തെ തന്നെ അറിഞ്ഞിരുന്നു',-കാളിദാസ് ജയറാം പറഞ്ഞു.
 
കാളിദാസ് ജയറാം നായകനായി എത്തിയ പുതിയ ചിത്രമാണ് രജനി. ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഡി 50'ഒരുങ്ങുകയാണ്. ഇതിലും കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

അടുത്ത ലേഖനം
Show comments