Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kalidasan: 'മലയാളി പ്രേക്ഷകർ എന്നെ അംഗീകരിച്ചിട്ടില്ല, മലയാള സിനിമയ്ക്ക് എന്നെ അത്ര ഇഷ്ടമല്ല': കാളിദാസ്

Kalidasan

നിഹാരിക കെ.എസ്

, ഞായര്‍, 12 ഒക്‌ടോബര്‍ 2025 (10:05 IST)
ജയറാമിന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ കാളിദാസന് വേണ്ട പരിഗണന ഇതുവരെ ലഭിച്ചതിട്ടില്ല. മലയാളത്തിൽ ചെയ്ത സിനിമകളും വേണ്ടരീതിയിൽ ശ്രദ്ധ നേടിയില്ല. എന്നാൽ, തമിഴ് ഇൻഡസ്ട്രി അങ്ങനെയല്ല. കാളിദാസനിലെ നടനെ അംഗീകരിക്കാൻ പാകത്തിലുള്ള സിനിമകൾ തമിഴ് സംവിധായകർ കാളിദാസന് നൽകി. 
 
കുറച്ചു മാസങ്ങൾക്ക് മുൻപ് ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, സീനിയർ മാധ്യമപ്രവർത്തകൻ ഭരദ്വാജ് രംഗൻ കാളിദാസ് ജയറാമിനോട് എന്തുകൊണ്ടാണ് മലയാള സിനിമകൾ ചെയ്യാത്തത് എന്ന് ചോദിച്ചിരുന്നു. അതിന് മറുപടിയായി, മലയാള സിനിമയെ കുറിച്ചും, ഒരു നായകനായി കരിയർ തുടങ്ങിയപ്പോൾ ഇൻഡസ്ട്രിയിൽ നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും യുവ താരം സംസാരിച്ചു. 
 
മലയാളത്തിലെ തന്റെ സിനിമ തിരഞ്ഞെടുപ്പുകൾ പലപ്പോഴും തെറ്റായി പോയിരുന്നുവെന്ന് തുറന്നു സമ്മതിക്കാൻ കാളിദാസ് മടിച്ചില്ല. ഒപ്പം, മലയാള സിനിമയ്ക്ക് തന്നെ അത്ര ഇഷ്ടമാണെന്ന് തോന്നിയിട്ടില്ലെന്നും കാളിദാസൻ പറഞ്ഞു.മലയാളം സിനിമകൾ ചെയ്യാതിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.
 
'ഒന്ന് - എനിക്ക് പറ്റുന്ന തരത്തിലുള്ള ശരിയായ സിനിമകൾ വരുന്നില്ല. രണ്ട് - ഞാൻ മലയാളത്തിൽ ഇതുവരെ ചെയ്ത സിനിമകളുടെ കാര്യമെടുത്താൽ, പലതും വളരെ മോശം തീരുമാനങ്ങളായിരുന്നു, ചില പ്രൊജെക്ടുകൾ ഒഴിച്ച്. മൂന്ന് - എനിക്ക് ഒരിക്കലും ഞാൻ മലയാള സിനിമാ കുടുംബത്തിന്റെ ഭാഗമാണെന്ന് തോന്നിയിട്ടില്ല', സത്യസന്ധമായി തന്നെ കാളിദാസന് പറഞ്ഞു.
 
"എന്താണ് അങ്ങനെ? നിങ്ങളുടെ അച്ഛൻ ആ ഇൻഡസ്ട്രിയിൽ ഏറ്റവും ഇടകലർന്നു നിൽക്കുന്ന വ്യക്തിയല്ലേ?" എന്ന് അവതാരകൻ അമ്പരപ്പോടെ ചോദിച്ചു.
 
'ഉറപ്പായും. ഇത് ഞാൻ അവിടെ ശരിയായ സിനിമകൾ ഇത് വരെ ചെയ്തിട്ടില്ലാത്തതു കൊണ്ട് തോന്നുന്നതാവും. പ്രത്യേകിച്ച് സിനിമ ഇൻഡസ്ട്രി, പിന്നെ സിനിമകൾ ശരിയാവാത്തതു കൊണ്ട് പ്രേക്ഷകരും - രണ്ടും എന്നെ അംഗീകരിച്ചതായി തോന്നുന്നില്ല. കുറച്ചൊക്കെ അതെന്റെ തെറ്റാണ്. കാരണം, നല്ല വർക്ക് ചെയ്യുമ്പോഴാണ് പ്രേക്ഷകർ നമ്മളോട് കണക്ട് ചെയ്യുക. പിന്നെ, മലയാള സിനിമയ്ക്ക് എന്നെ അത്ര ഇഷ്ടമാണെന്ന് തോന്നുന്നില്ല', എന്നായിരുന്നു അപ്പോഴും കാളിദാസൻ മറുപടി നൽകിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dhruv Vikram: ആ സിനിമ ചെയ്യുമ്പോൾ ഞങ്ങൾക്കുള്ളിൽ ഒരു അകൽച്ച വന്നു: തുറന്നു പറഞ്ഞ് ധ്രുവ് വിക്രം