Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് ചിത്രം കല്ല്യാണരാമന്റെ കൂടുതല്‍ ഭാഗവും ഷൂട്ട് ചെയ്തത് ലാലിന്റെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍, സാമ്പത്തിക ചെലവ് കുറയ്ക്കാന്‍ നിര്‍മാതാവിന്റെ ഐഡിയ; സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ അണിയറക്കഥ ഇങ്ങനെ

ദിലീപ് ചിത്രം കല്ല്യാണരാമന്റെ കൂടുതല്‍ ഭാഗവും ഷൂട്ട് ചെയ്തത് ലാലിന്റെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍, സാമ്പത്തിക ചെലവ് കുറയ്ക്കാന്‍ നിര്‍മാതാവിന്റെ ഐഡിയ; സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ അണിയറക്കഥ ഇങ്ങനെ
, തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (18:15 IST)
2002 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കല്ല്യാണരാമന്‍. ദിലീപ്, നവ്യ നായര്‍, കുഞ്ചാക്കോ ബോബന്‍, ലാല്‍, ഇന്നസെന്റ്, സലിം കുമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ അഭിനയിച്ച സിനിമയാണ് കല്ല്യാണരാമന്‍. ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫിയാണ് കല്ല്യാണരാമന്‍ സംവിധാനം ചെയ്തത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നടന്‍ ലാല്‍ തന്നെയാണ് കല്ല്യാണരാമന്‍ നിര്‍മ്മിച്ചത്. 
 
കല്ല്യാണരാമന്റെ അണിയറക്കഥകളില്‍ ഏറെ രസകരമായ ഒന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന സ്ഥലം. എറണാകുളം പടമുഗള്‍ എന്ന സ്ഥലത്തെ ഒരു വീടാണ് കല്ല്യാണരാമന്റെ പ്രധാന ലൊക്കേഷന്‍ ആയിരുന്നത്. നിര്‍മാതാവ് കൂടിയായ ലാലിന്റെ വീടായിരുന്നു അത്. ആ വീടിന്റെ പണി നടക്കുന്ന സമയത്താണ് അവിടെ സെറ്റിട്ട് കല്ല്യാണരാമന്‍ ഷൂട്ട് ചെയ്തത്. ഏകദേശം 50 ദിവസത്തോളം അവിടെ തന്നെയായിരുന്നു ഷൂട്ട്. നിര്‍മാതാവിന് സാമ്പത്തിക ചെലവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ പ്രായം വെറും 20 വയസ്സ്; നവ്യ നായരുടെ പ്രായം അറിയുമോ?