''ഹിറ്റ്ലറും ഇതുതന്നെയാണ് ചെയ്തത്''; മോഹൻലാലിന് പിന്നാലെ ആമിർ ഖാനേയും കളിയാക്കി കെആർകെ
മോഹൻലാലിൽ അവസാനിക്കുന്നില്ല, കെ ആർ കെ വീണ്ടും
കമാൽ റാഷിദ് ഖാൻ എന്ന കെആർകെയെ മലയാളികൾ അറിഞ്ഞത് അടുത്തിടെയാണ്. മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ ചോട്ടാ ഭീമുമായി താരതമ്യം ചെയ്ത് ട്വീറ്റ് ചെയ്തപ്പോൾ. മോഹൻലാലിനു പിന്നാലെ ഇപ്പോൾ ആമിർ ഖാനേയും കളിയാക്കി വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുകയാണ് കെആർകെ.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൽ നിന്നും ആമിർ പുരസ്കാരം സ്വീകരിച്ചതിനെയാണ് കെആർകെ വിമർശിച്ചിരിക്കുന്നത്. ആമിർ ഖാന്റെ എആജ്യസ്നേഹം എന്താണെന്ന് ഇപ്പോൾ തെളിഞ്ഞുവെന്നും മോഹൻ ഭാഗവതിന്റെ കൈയ്യിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതായിരുന്നില്ലേയെന്നും കെആർകെ ചോദിക്കുന്നു.
ബിജെപിയേയും ആർഎസ്എസിനേയും പിന്തുണക്കുന്നവർ മാത്രമാണ് രാജ്യസ്നേഹികൾ എന്ന് ആമിറും തെളിയിച്ചു. ഹിറ്റ്‌ലറും ഇതുതന്നെയാണ് ചെയ്തതെന്നും കെ ആർ കെ ആരോപിക്കുന്നു.