ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രം 'വിക്രം' വിജയിച്ചതിന് പിന്നാലെ സംവിധായകന് കമല്‍ഹാസന്‍ ആഡംബര കാര്‍ സമ്മാനിച്ചു.
ആക്ഷന്‍ ത്രില്ലര്‍ ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുകയും പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്തു. നടനും നിര്‍മ്മാതാവുമായ കമല്‍ഹാസന്‍ ലോകേഷ് കനകരാജിന് ഒരു ആഡംബര കാര്‍ സമ്മാനിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം താക്കോല്‍ കൈമാറുന്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ആഡംബര ബ്രാന്‍ഡ് കാറിന്റെ എക്സ് ഷോറൂം വില ഏകദേശം അറുപത് ലക്ഷം- 2.5 കോടി വരെ ആണെന്നുമാണ് വിവരം.
കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു വിക്രം ജൂണ്‍ 3 ന് തിയേറ്ററുകളില്‍ എത്തി.