Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനെയും ദൃശ്യത്തെയും കമല്‍ഹാസനെയുമൊക്കെ നോളന് നല്ല പരിചയമാണ്!

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (13:14 IST)
മോഹന്‍ലാലിന്‍റെ കരിയറിലെ ഗംഭീര സിനിമയാണ് ‘ദൃശ്യം’. അക്കാര്യത്തില്‍ തര്‍ക്കത്തിന് ആരും മുതിരുകയില്ല. മലയാള സിനിമയിലെ തന്നെ പത്ത് ത്രില്ലര്‍ സിനിമകളെടുക്കുകയാണെങ്കില്‍ അതില്‍ മുന്‍‌നിരയില്‍ ദൃശ്യമുണ്ടാകും.
 
ലോകത്തിലെ ഏറ്റവും മികച്ച ഫിലിം മേക്കറിലൊരാളായ ക്രിസ്റ്റഫര്‍ നോളന്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. സിനിമയുടെ ഭാവി എന്ന വിഷയത്തില്‍ ശിവേന്ദ്ര ദുങ്കര്‍പുര്‍ നേതൃത്വം നല്‍കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നോളന്‍ കുടുംബസമേതം ഇന്ത്യയിലെത്തിയിരിക്കുന്നത്.
 
നോളനുമായി കൂടിക്കാഴ്ചയ്ക്ക് കമല്‍ഹാസന് അവസരമൊരുങ്ങിയപ്പോഴാണ് ‘ആ വിവരം’ ലോകം അറിയുന്നത്. കമല്‍ഹാസന്‍ നായകനായ പാപനാശം എന്ന ചിത്രം നോളന്‍ കണ്ടിട്ടുണ്ട്!
 
പാപനാശം കണ്ടിട്ടുണ്ടെങ്കില്‍ അതിന്‍റെ ഒറിജിനലായ ദൃശ്യത്തേക്കുറിച്ചും അതിലെ നായകനായ മോഹന്‍ലാലിനെക്കുറിച്ചും സംവിധായകനായ ജീത്തു ജോസഫിനെക്കുറിച്ചുമൊക്കെ നോളന് അറിയാമായിരിക്കും എന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. റീമേക്ക് ചിത്രമായ പാപനാശത്തേക്കാള്‍ അതിന്‍റെ ഒറിജിനലായ ദൃശ്യം കാണുകയായിരുന്നു നോളന് നല്ലതെന്നാണ് സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഉയര്‍ത്തുന്ന വാദം.
 
ഡണ്‍കിര്‍ക്ക് എന്ന തന്‍റെ പുതിയ സിനിമയുടെ ഡിജിറ്റല്‍ പതിപ്പ് കാണേണ്ടിവന്നതില്‍ കമല്‍ഹാസന്‍ നോളനോട് ക്ഷമ ചോദിച്ചു. തന്‍റെ ‘ഹേ റാമി’ന്‍റെ ഡിജിറ്റല്‍ പതിപ്പ് കമല്‍ ക്രിസ്റ്റഫര്‍ നോളന് കൈമാറുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷന്മാര്‍ക്കും തുല്യത വേണം: വനിതാദിനത്തില്‍ വിവാദ പോസ്റ്റുമായി മില്‍മ

'യുഎസിനു വഴങ്ങുന്നോ?'; നികുതി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

വീട്ടില്‍ 60 ഓളം തെരുവ് നായ്ക്കളെ വളര്‍ത്തുന്നു; നിരന്തരം കുരയ്ക്കുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നതായി അയല്‍ക്കാരുടെ പരാതി

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായ തീരുവ ഈടാക്കുന്നു; വിമര്‍ശനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments