Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിൽ മികച്ച ടേക്ക് ഓഫ്; മഹേഷ് നാരായണന് അഭിനന്ദനവുമായി കമൽഹാസൻ

അതിഗംഭീരം; ടേക്ക് ഓഫിന് കമൽഹാസന്റെ കൈയ്യടി

ടേക്ക് ഓഫ്
, വ്യാഴം, 6 ഏപ്രില്‍ 2017 (12:16 IST)
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് മികച്ച പ്രതികരണവുമായി തീയേറ്ററുകളിൽ മുന്നേറുകയാണ്. പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരുടെ കരിയറിലെ മികച്ച സിനിമയാകും ടേക്ക് ഓഫ് എന്ന കാര്യത്തിൽ സംശയമില്ല.
 
ചിത്രത്തെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും മഞ്ജു വാര്യരും അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. തമിഴ് നടൻ സൂര്യയും ടേക്ക് ഓഫിനെ പ്രശംസിച്ച് രംഗത്തെത്തി. ഇപ്പോഴിതാ, ഉലകനായകൻ കമൽഹാസനും ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്.
 
മലയാളത്തില്‍ മികച്ച ടേക് ഓഫാണ് മഹേഷ് നാരായണന്‍ നടത്തിയതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രം വളരെ നന്നായി ആസ്വദിച്ചുവെന്നും എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപത്തിന്റെ എഡിറ്ററായിരുന്നു മഹേഷ് നാരായണന്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലക്ടർ ബ്രോയുടെ നായകനെ കണ്ടെത്തി; മോഹൻലാലോ ദിലീപോ അല്ല, അതിനൊരാൾക്കേ കഴിയൂ