Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയലളിതയാവാൻ രൂപമാറ്റം ചെയ്ത് കങ്കണ; വൈറലായി ചിത്രങ്ങൾ

ഇതിന്റെ തയ്യാറെടുപ്പിനായി കഴിഞ്ഞ ദിവസം കങ്കണ ലോസ് ആഞ്ചലസിലേക്ക് പോയിരുന്നു.

ജയലളിതയാവാൻ രൂപമാറ്റം ചെയ്ത് കങ്കണ; വൈറലായി ചിത്രങ്ങൾ

തുമ്പി എബ്രഹാം

, വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (14:26 IST)
താൻ അഭിനയിക്കുന്ന കഥാപാത്രങ്ങൾക്ക് പരിപൂർണ്ണത വരുത്താൻ എന്ത് ത്യാഗവും ചെയ്യുന്ന താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നത് കങ്കണ റണാവത്താണെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. തലൈവി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എഎല്‍ വിജയ് ആണ്. ചിത്രത്തിൽ ജയലളിതയുടെ രൂപം എങ്ങനെ അവതരിപ്പിക്കും എന്ന് ആരാധകർക്ക് സംശയമുണ്ടായിരുന്നു.
 
എന്നാൽ ആരാധകരുടെ ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ഇന്ദൂരി രംഗത്ത് വന്നിരുന്നു. കങ്കണയെ ജയലളിതയായി രൂപമാറ്റം ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് ആർട്ടിസ്റ്റ് ജേസൺ കോളിൻസാണ്. ഇതിന്റെ തയ്യാറെടുപ്പിനായി കഴിഞ്ഞ ദിവസം കങ്കണ ലോസ് ആഞ്ചലസിലേക്ക് പോയിരുന്നു. ഇപ്പോൾ കഥാപാത്രത്തിനായി കങ്കണ നടത്തിയ തയ്യാറെടുപ്പുൾ കാണിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. 
 
കങ്കണയുടെ സഹോദരി രംഗോലി ചന്തേലാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ദേഹമാസകലം പ്രോസ്‌തേറ്റിക്ക് പശ തേച്ചു നിൽക്കുന്ന കങ്കണയെ കാണാം. ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം കങ്കണ ഇതിനായി കൈക്കൊണ്ട ബുദ്ധിമുട്ടുകളും രംഗോലി പങ്കുവയ്ക്കുണ്ട്. ഏതായാലും ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോസഫ് ഇനി തമിഴിൽ; നായകനായി ആർ കെ സുരേഷ്