ലൊക്കേഷനിൽ വെച്ച് പല നടന്മാരും എന്നെ ഉപദ്രവിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി കങ്കണ

ചൊവ്വ, 22 ജനുവരി 2019 (08:11 IST)
പല സിനിമകളുടേയും ലൊക്കേഷനിൽ വെച്ച് താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അത് ശാരീരികമായല്ലെന്നും നടി കങ്കണ റണാവത്ത്. ഇത് മീടു ആയി പരിഗണിക്കാൻ കഴിയില്ലെങ്കിലും ആ സംഭവങ്ങൾ എല്ലാം തന്നെ തന്നെ അപമാനപ്പെടുത്തുന്നതായിരുന്നു എന്നും അവർ വ്യക്തമാക്കി.
 
'ലൊക്കേഷനിൽ വെച്ച് പല നടന്മാരും തന്നെ ഉപദ്രവിച്ചിട്ടുണ്ട്. ഷൂട്ടിന്റെ ആവശ്യങ്ങള്‍ക്കായി ആറു മണിക്കൂര്‍ വരെയൊക്കെ തന്നെ കാത്തുനിര്‍ത്തിച്ചിട്ടുണ്ട്. ഇതിനായി മനഃപൂര്‍വ്വം എന്നോട് തെറ്റായ സമയവും തെറ്റായ ഡേറ്റുകളും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എനിക്ക് അവസരങ്ങള്‍ നഷ്ടമാകുകയും അവസാന നിമിഷം ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്യുകയുമുണ്ടായിട്ടുണ്ട്'.
 
എനിക്കെതിരെ സംഘമാകുക. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് എന്നെ ക്ഷണിക്കാതിരിക്കുക, ഞാന്‍ ഇല്ലാതെ ട്രെയിലര്‍ ലോഞ്ച് ചെയ്യുക, എന്നോട് ചോദിക്കുക പോലും ചെയ്യാതെ എനിക്ക് വേണ്ടി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുക തുടങ്ങി ഒരു നടി എന്ന നിലയില്‍ എന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടിട്ടുണ്ട്'- കങ്കണ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിക്രം ആരാധകനോട് തട്ടിക്കയറുന്നു ! പ്രചരണത്തിന് പിന്നിലെ സത്യം ?